തേഞ്ഞിപ്പാലം: വൈക്കം മുഹമ്മദ് ബഷീര്‍ ചെയറും, മലയാള- കേരളപഠന വിഭാഗവും സംയുക്തമായി ബഷീര്‍ സ്മൃതിയോട് അനുബന്ധിച്ച് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘ബഹുസ്വരതയും ജനാധിപത്യവും’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഇ.എം.എസ് സെമിനാര്‍ കോംപ്ലക്‌സില്‍ വെച്ച് ജനുവരി 21, 22 തിയതികളിലായാണ് സെമിനാര്‍ നടക്കുക. പുനലൂര്‍ രാജന്‍, പി.ടി. കുഞ്ഞിമുഹമ്മദ്, അജയ്‌ശേഖര്‍, സണ്ണി. എം. കപിക്കാട്, ടി.ഡി. രാമകൃഷ്ണന്‍, സജിതാ മഠത്തില്‍, സിന്ധു സൂര്യകുമാര്‍, ഇന്ദുമേനോന്‍, കുമാരി വിജയരാജമല്ലിക, ഖദീജാമുംതാസ്, കെ.ഇ.എന്‍, പി.കെ. പാറക്കടവ്, ഡോ. ഫസല്‍ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
സെമിനാറിന്റെ ആദ്യ ദിനമായ 21-ന് വൈകീട്ട് 5.30-ന് കളര്‍പെന്‍സില്‍ തിയേറ്റര്‍ പരപ്പനങ്ങാടി അവതരിപ്പിക്കുന്ന നാടകം ‘സാമ്പാര്‍ ബിരിയാണി’യും, 6.30-ന് ഷബീര്‍ അലി കോഴിക്കോട് അവതരിപ്പിക്കുന്ന ഗസല്‍രാവും ഉണ്ടായിരിക്കും.