ബൈജു നീണ്ടൂരിന്റെ ചിത്രപ്രദര്‍ശനം 16ന് ഇടം ആര്‍ട്ട് ഗ്യാലറിയില്‍

0
129

ഏറ്റുമാനൂർ : ചിത്രകാരൻ ബൈജു നീണ്ടൂരിന്റെ പ്രവാസകാലത്തെ ഒറ്റപ്പെടലുകളുടെ ഓർമകളുണർത്തുന്ന ‘മൂകതയുടെ പിറുപിറുക്കലുകൾ’ ചിത്രപ്രദർശനം 16-ന് ഏറ്റുമാനൂർ ഇടം ആർട്ട് ഗ്യാലറിയിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 16-ന് വൈകീട്ട്‌ 4.30-ന് പ്രദർശനം ചിത്രകാരൻ ടി.കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ അയ്‌മനം ജോൺ അധ്യക്ഷത വഹിക്കും. പ്രൊഫ. അജു കെ.നാരായണൻ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ ഇടം ആർട്ട് ഗ്യാലറി ഡയറക്ടർ ടി.എസ്.പ്രസാദ്, യുവശക്തി വായനശാലാ സെക്രട്ടറി ഷാജി പല്ലാട്ട്, ബൈജു നീണ്ടൂർ എന്നിവർ പങ്കെടുത്തു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here