അഴീക്കോട് ദയാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ‘എന്റെ വീടും എന്റെ നാടും’ കൊതുക് നിര്‍മാര്‍ജ്ജന പദ്ധതിയൊരുക്കുന്നു. പദ്ധതിയുടെ ഔപചാരികോദ്ഘാടനം സെപ്റ്റംബര്‍ 18ന് വൈകിട്ട് അഞ്ച് മണിയ്ക്ക് അഴീക്കോട് ഹൈസ്‌കൂളില്‍ വെച്ച് കേരള നിയസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. അഴീക്കോട് ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കൊതുക് നിര്‍മാര്‍ജ്ജനം നടപ്പിലാക്കുന്നത്. പ്രമുഖ നര്‍ത്തകിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ആശാ ശരത്ത്, എംഎല്‍എ കെഎം ഷാജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.