ക്രിസ്ത്യന്‍ കോളേജില്‍ ആയുര്‍വേദ വിജ്ഞാന ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
598

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജും കോട്ടക്കല്‍ ആര്യവൈദ്യശാലയും സംയുക്തമായി ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ബോധനല്‍ക്കരണ ക്ലാസ്സും, ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഡോ. ശീജിത്ത് എം. നായര്‍ (പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ്) ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദൈന്യം ദിന ആരോഗ്യ സംരക്ഷണത്തെ കുറിച്ചും ആയുര്‍വേദത്തിന്റെ പ്രസക്തിയെ പറ്റിയും ഡോ. സുനിത വി സംസാരിച്ചു. ആരോഗ്യം ആയുര്‍വേദത്തിലൂടെ എന്ന ബോധവല്‍ക്കരണ ക്ലാസ്സില്‍ ഡോ. കെ. മുരളീധരന്‍, ഡോ. സുരേഷ്, വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ക്രിസ്ത്യന്‍ കോളേജ് സയന്‍സ് ഫോറം മേധാവി ഡോ. ഷീബ പിഎസ് അദ്ധ്യക്ഷത വഹിച്ചു. മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു പരിപാടി. കോളേജ് യൂണിയന്‍ വൈസ് ചെയര്‍പ്പേഴ്‌സണ്‍ ലിഫ്‌സ എം ആശംസയും, സയന്‍സ് ഫോറം സ്റ്റുഡന്റ്‌സ് കോര്‍ഡിനേറ്റര്‍ സഞ്ജയ് ഹരി ടി നന്ദിയും അര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here