അവാർഡ് ജേതാക്കൾക്ക് സ്വീകരണം നൽകി

0
552

കോഴിക്കോട് : പദ്മശ്രീ മീനാക്ഷി ഗുരുക്കൾ, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടിയ ശ്രീ SRD പ്രസാദ് ഗുരുക്കൾ, ഫോക്‌ലോർ അക്കാദമി  ഫെലോഷിപ്പ് അർഹമായ ശ്രീ വളപ്പിൽ കരുണൻ ഗുരുക്കൾ, എന്നിവർക്ക് ഗോപാലൻ ഗുരുക്കൾ സ്മാരക സി വി എൻ കളരി ഈസ്റ്റ്ഹിലിൽ സ്വീകരണം നൽകി. സ്വീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു . ശ്രീ വിജയൻ ഗുരുക്കൾ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി . കോഴിക്കോട് ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ വിജയിച്ച സി.വി.എൻ കളരിയിലെ വിദ്യാർഥികളെ അനുമോദിച്ചു. മോഹനൻ ഗുരുക്കൾ, അലക്സ് ജേക്കബ്, ശ്രീനിവാസൻ,  മനോജ് ഗുരുക്കൾ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here