അവൾ

0
634
athmaonline-aval-manju-unnikrishnan-thumbnail

മഞ്ജു ഉണ്ണികൃഷ്ണൻ

അവൾ
കടവിലെത്തുമ്പോൾ
പുഴയൊന്ന് നീണ്ടുനിവരും,

അപ്പോൾ
ഗതികെട്ട നിശ്വാസത്തോടെ
അവളാ ഭാണ്ഡം നിലത്തിടും.
കുപ്പായമൊന്ന് പൊക്കി കുത്തി.
വെള്ളത്തിലേക്കിറങ്ങും
പുഴയോട് മിണ്ടി പറഞ്ഞത്
തുണി അടിച്ചലക്കും.
ചിലപ്പോ കുടഞ്ഞ് നിവർത്തി
ഒന്ന് മുഖം ചേർക്കും.

പുഴയിൽ ഒന്ന് മുഖം നോക്കി
വെള്ളമൊന്ന് തെറിപ്പിച്ച്
കരയ്ക്ക് കയറും.

അപ്പോഴും
എത്ര തുടച്ചിട്ടും
നിറം പോകാത്ത
മുറിവുപാടുകളെ പറ്റി
ഓർത്തുകൊണ്ട്
പുഴ ഒഴുകും.
മുറിവുള്ളതായി അവളും
കണ്ടതായി പുഴയും
ഭാവിക്കാറേയില്ല.

athmaonline-manju-unnikrishnan
മഞ്ജു ഉണ്ണികൃഷ്ണൻ

അങ്കമാലി സ്വദേശി, വസ്ത്ര വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here