2018 ആഗസ്റ്റ് 15, ബുധൻ
1193 കർക്കടകം 30
ഇന്ന്
സ്വാതന്ത്ര്യദിന ആശംസകൾ
ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയിട്ടു ഇന്നേക്ക് 71 വർഷം.
ബഗ്ലാദേശിൽ ദേശീയ ദുഃഖാചരണ ദിനം.
കോങ്കൊയിലും ദക്ഷിണ കൊറിയയിലും സ്വാതന്ത്ര്യ ദിനം.
പോളണ്ടിൽ സശസ്ത്ര സേന ദിനം.
ലിക്റ്റൻസ്റ്റൈനിൽ ദേശീയ ദിനം.
ഇക്വറ്റോറിയൽ ഗിനിയിൽ ഭരണഘടന ദിനം.
“ശൂനോയോ പെരുന്നാൾ” വി. ദൈവ മാതാവിന്റെ സ്വർഗ്ഗാരോഹണ പെരുന്നാൾ .(Assumption Of Mary )
മൗനം നിമിത്തം, ആലയം, സിംഹാസനം, പാപത്തിന്റെ സന്തതി, ചിലങ്ക, കളഭച്ചാർത്ത് തുടങ്ങിയ നാടകങ്ങൾ രചിച്ച പ്രമുഖ മലയാള നാടകകൃത്ത് എ.എൻ. ഗണേഷിന്റെയും (1940),
പി.ടി ഉഷക്കും, ഷൈനി വിൽസണും ശേഷം ഒളിമ്പിക്സിൽ സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ കായികതാരം കലയത്തും കുഴി മാത്യൂസ് ബീനമോൾ എന്ന കെ.എം. ബീനമോളിന്റെയും (1975),
കേരളത്തിലെ മുൻ വിദ്യാഭ്യാസമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ നാലകത്ത് സൂപ്പിയുടെയും (1946),
തമിഴ്, തെലുങ്ക്, കന്നട, മലയാളം തുടങ്ങി എല്ലാ ഭാഷകളിലും അഭിനയിക്കുന്ന പ്രശസ്ത അഭിനേത്രിയും സംവിധായകയും തിരക്കഥാകൃത്തും കമലാഹാസന്റെ ചേട്ടൻ ചാരുഹാസന്റെ മകളും പ്രസിദ്ധ സംവിധായകൻ മണി രത്നത്തിന്റെ ഭാര്യയുമായ സുഹാസിനിയുടെയും(1961),
150ഓളം കന്നട, തെലുങ്ക്, മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കന്നട ചലച്ചിത്ര അഭിനേത്രി ഭാരതി വിഷ്ണുവർധന്റെയും (1950),
സാഹിത്യകാരന്മാർക്കെതിരെ തുടരുന്ന ആക്രമണങ്ങളിലും ദാദ്രി കൊലയിലും പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം തിരിച്ചു നൽകിയ ബംഗാളി കവയിത്രി മന്ദാക്രാന്ത സെന്നിന്റെയും (1972),
ബോളിവുഡ് ചലച്ചിത്ര രംഗത്തെ നടിയും ഗുൽസാറിന്റെ ഭാര്യയുമായ രാഖി ഗുൽസാറിന്റെയും (1947),
സിഖ് മതത്തിലേതുൾപ്പെടെയുള്ള മതങ്ങളിലെ യാഥാസ്ഥിതിക ചിന്തയെ വിമർശിച്ചും കൂടുതൽ സ്വതന്ത്രമായ മതദർശനം മുന്നോട്ടുവച്ച ‘ദേര സച്ച സൗദ വിശ്വാസസമൂഹത്തിന്റെ ഇപ്പോഴത്തെ തലവനും ഇപ്പോൾ കാരാഗ്രഹവാസിയുമായ ഗുർമീത് റാം റഹിം സിങ്ങിന്റെയും (1967),
ബ്രിട്ടണിൽ ജനിച്ച പാകിസ്താൻവംശജനായ പ്രശസ്ത ഗായകനും പെയ്ന്ററും സംഗീത രചയിതാവും നടനുമായ അദ്നാൻ സമി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അദ്നാൻ സമി ഖാന്റെയും(1973),
മാൾ റാറ്റ്സ്, ചേസിംഗ് ഏയ്മി, ഡോഗ്മ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമായ ബെൻ ആഫ്ലെക്കിന്റെയും( 1972),
ബിൽ ഗെയ്റ്റ്സിന്റെ ഭാര്യയും അമേരിക്കൻ ബിസിനസ്സുകാരിയും, സാമൂഹിക പ്രവർത്തകയുമായ മിലിന്ദ ഫ്രഞ്ച് ഗേറ്റ്സിന്റെയും(1964),
ഓർഗാനിക് രസതന്ത്ര വിഭാഗത്തിൽ പല്ലാഡിയം ഉപയോഗിച്ച് ആൽക്കൈനുകളും അരെൽ ഹലൈഡുകളും തമ്മിലുള്ള പ്രവർത്തനം രാസത്വരണവിധേയമാക്കിയതിനു 2010-ലെ നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ രസതന്ത്രജ്ഞൻ റിച്ചാർഡ് എഫ്. ഹെക്കിന്റെയും (1931) ജന്മദിനം.
ഓര്‍മ്മദിനങ്ങള്‍
എം. കുഞ്ഞുകൃഷ്ണൻ നാടാർ (1911- 1978)
കലാമണ്ഡലം കൃഷ്ണൻ നായർ (1914–1990)
എം.പി മന്മഥൻ (1915 – 1994 )
ടി.എ. റസാക്ക് (1958 -2016)
മഹാദേവ് ദേശായ് (1892 – 1942 )
ഷേയ്ഖ് മുജീബുർ റഹ്മാൻ 1920-1975)
റോളണ്ട് ( – 778)
ജോൺ കിർബി അല്ലെൻ (1810- 1838)
ഗ്രേസിയ ദേലേദ (1871 -1936 )
ജൂലിയൻ ബോണ്ട് (1940 -2015)
ജന്മദിനങ്ങള്‍
കെ.ടി. തോമസ് (1914 – 1995)
പി എ മുഹമ്മദ് കോയ (1922 – 1990)
പി.കെ. നാരായണപ്പണിക്കർ (1930- 2012)
മനോജ് ആലപ്പുഴ (1969 – 2011)
ശ്രീ അരൊബിന്ദോ (1872 – 1950 )
ഇസ്മത് ചുഗ്തായ് (1915 -1991)
രാജസുലോചന (1935 – 2013)
പ്രാൺകുമാർ ശർമ്മ (1938 – 2014)
നെപ്പോളിയൻ ബോണപ്പാർട്ട് (1769–1821)
തോമസ് ക്വിൻസി (1785 – 1859)
ലൂയിസ് ഡി ബ്രോഗ്ലി (1892 -1987)
ഗെർട്ടി കോറി (1896 –1957)
സ്റ്റെയ്ഗ് ലാർസൺ (1954 – 2004)
ചരിത്രത്തിൽ ഇന്ന്
1877 – തോമസ് ആൽവാ എഡിസൺ താൻ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ, “മേരിക്കുണ്ടൊരു കുഞ്ഞാട് ..(മലയാള വിവർത്തനം)” എന്നു തുടങ്ങുന്ന ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തി.
1944 – രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിൽ ജപ്പാൻ കീഴടങ്ങിയതിനെ തുടർന്ന്, കൊറിയ മോചിപ്പിക്കപ്പെടുന്നു.
1947 – ഇന്ത്യ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി. ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി.
1960 – കോംഗോ റിപ്പബ്ലിക്ക് , ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടുന്നു.
1963 – ചിന്ത വാരിക തുടക്കം
1965 – കുങ്കുമം വാരിക തുടക്കം
1973 – കമ്പോഡിയയിലെ ബോംബിങ്ങ് ആക്രമണം അമേരിക്കനിർത്തിവയ്ക്കുന്നു.
1975 – ബംഗ്ളാദേശിൽ പട്ടാള അട്ടിമറി. ഷേക്ക് മുജീബ് റഹ്‌മാനെയും കുടുംബത്തെയും വധിച്ച് സിയ ഉൾ റഹ്‌മാൻ അധികാരം പിടിച്ചെടുത്തു.