ആഗസ്റ്റ് 14

0
513

2018 ആഗസ്റ്റ് 14, ചൊവ്വ
1193 കർക്കടകം 29

ഇന്ന്

പാക്കിസ്ഥാൻ : സ്വാതന്ത്ര്യ ദിനം
ട്രിസ്റ്റാൻ ഡാ ക്യൂന : വാർഷിക ദിനം
ഡോമിനിക്കൻ റിപ്പബ്ലിക്ക്: എഞ്ചിനീയർസ്‌ ഡേ
ഇന്തോനേഷ്യ : പ്രമുഖ ഡേ
ഫോക്ക്‌ ലാൻഡ് : ഫോക്ക്‌ ലാൻഡ് ഡേ

വനിതാ കമ്മിഷൻ ചെയർപേഴ്സണായും, കെ പി സി സി ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിക്കുകയും കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് കോൺഗ്രസ് (ഒ)യിലും, പിന്നീട് ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ കോഴിക്കോട് ജില്ലാ ചെയർ പേഴ്സണായും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിക്കുകയും ചെയ്ത മുൻ നിയമസഭാ അംഗവും മുൻ മന്ത്രിയുമായിരുന്ന എം കമലത്തിന്റെയും (1926),

മൂന്ന് സ്പേസ് വാക്കുകൾ പൂർത്തിയാക്കുകയും, 22 മണിക്കൂറിൽ കൂടുതൽ സ്പേസ് വാഹനത്തിന് പുറത്തിറങ്ങി (എക്സ്ട്രാ വെഹിക്കുലാർ ആക്റ്റിവിറ്റി) തകരാറിലായ തണുപ്പിക്കൽ പമ്പ് മാറ്റി പുനഃസ്ഥാപിക്കുകയും ചെയ്ത അമേരിക്കൻ രസതന്ത്രജ്ഞയും നാസ ബഹിരാകാശ സഞ്ചാരിയുമായ ട്രേസി കാൾവെൽ ഡയസണിന്റെയും (1969),

ഇൻഡ്യൻ ഹോക്കി ടീമിന്റെ മുന്നേറ്റനിരകളിക്കാരനായിരുന്ന പ്രബ്ജ്യോത് സിങ്ങിന്റയും (1980),

ചലച്ചിത്രസംഘടനായ ഫെഫ്കയുടെ മുൻ ജനറൽ സെക്രട്ടറിയും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്റെയും (1970),

‘ബ്ലാക്ക് സ്നോ, വുമൺ സെസാമെ ഓയിൽ മേക്കർ, എ മംഗോളിയൻ ടെയ്ൽ’ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രമുഖ ചൈനീസ് ചലച്ചിത്ര സംവിധായകൻ ഷീ ഫെയ് യുടെയും (1942),

2000ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള പിന്നണി ഗായിക സുനിധി ചൗഹാന്റെയും (1983),

നായികയായിട്ട് അഭിനയിച്ചതിന് 2002 ഓസ്കാർ അവാർഡ്‌ നേടിയ ആദ്യത്തെതും ഇന്നേവരെ അവസാനത്തേതും ആയ പ്രസിദ്ധ നടി ഹാലി മാരിയ ബെറിയുടെയും (1966)ജന്മദിനം

ഓര്‍മ്മദിനങ്ങള്‍

വള്ളംകുളം പി.ജി പിള്ള (1926-1998)
ശൈഖ് മുഹമ്മദ് നിസാർ (1910- 1963)
ഷമ്മി കപൂർ (1931 – 2011)
വിലാസ്റാവ് ദേശ്മുഖ് (1945 -2012 )
കിദ്ദിനു (330 ബി.സി)
എറിക് അകാറിയസ് (1757–1819)
മാക്സിമില്യൻ കോൾബെ (1894 -1941)
ജോൺ ബോയ്ട്ടൺ പ്രിസ്റ്റ്ലി (1894-1984)
ബെർടോൾഡ് ബ്രെഹ്ത് ( 1898 –1956)
സ്വീറ്റോസർ ഗ്ലിഗോറിച്ചിൻ ( 1923-2012)
ആബി ലിങ്കൻ ( 1930 – 2010)

ജന്മദിനങ്ങള്‍

എ.വി ശ്രീകണ്ഠപ്പൊതുവാൾ (1910- 1999)
ശ്രീ വേതാതിരി മഹാ ഋഷി (1911–2006)
ഏകലവ്യൻ (1934 -2012)
മുട്ടാണിശ്ശേരിൽ എം.കോയാക്കുട്ടി (1926-2013)
ജോൺ ഗാൾസ്‌വർത്തി (1867-1933)
ആർതർ ജെഫ്റി ഡെം‌പ്‌സ്റ്റെ (1886-1950)

ചരിത്രത്തിൽ ഇന്ന്

1880 – ജർമ്മനിയിലെ കൊളോണിലെ പ്രശസ്തമായ കൊളോൺ കത്തീഡ്രലിന്റെ നിർമ്മാണം പൂർത്തിയായി.

1893 – ഫ്രാൻസിൽ മോട്ടോർ വാഹന രജിസ്ട്രേഷൻ ആരംഭിച്ചു.

1908 – ചരിത്രത്തിലെ ആദ്യ സൗന്ദര്യ മൽസരം ഇംഗ്ലണ്ടിലെ ഫോക്സ്റ്റോണിൽ നടന്നു.

1941 – രണ്ടാം ലോകമഹായുദ്ധം: വിൻസ്റ്റൺ ചർച്ചിലും ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റും യുദ്ധാനന്തരലക്ഷ്യങ്ങൾ പരാമർശിക്കുന്ന അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പു വച്ചു.

1947 – ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും പാകിസ്താൻ സ്വാതന്ത്ര്യം നേടി ബ്രിട്ടീഷ് കോമൺ‌വെൽത്തിൽ അംഗമായി.

1981 – കേരളത്തിലെ ഇടതുപക്ഷ അനുഭാവമുള്ള സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘം സ്ഥാപിതമായി.

2006 – ലെബനൻ യുദ്ധത്തിന്റെ വെടി നിറുത്തൽ പ്രാബല്യത്തിൽ വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here