2018 ആഗസ്റ്റ് 10/ വെള്ളി
1193 കർക്കടകം 25
ഇന്ന്
അന്തർദ്ദേശീയ ജൈവഡീസൽ / ബയോഡീസൽ ദിനം.
ഇക്വഡോറിന്റെ സ്വാതന്ത്യദിനം.
അർജന്റീന : വായുസേന ദിനം.
ഇർഡോനേഷ്യ: ദേശീയ വൃദ്ധസൈനിക ദിനം.
നാടകം, കവിത, ലേഖനം തുടങ്ങി പല കൃതികളും രചിക്കുകയും നാടകത്തിലും, സിനിമയിലും, ടെലി ഫിലിമിലും, സീരിയലിലും അഭിനയിക്കുകയും ചെയ്യുന്ന പാലോട് ദിവാകരന്റെയും (1948),
‘ലോക സ്ക്വാഷ്’ റാങ്കിങ്ങിൽ പതിനഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ സ്ക്വാഷ് താരമായ സൗരവ് ഘോഷാലിന്റെയും ( 1986),
രാജ്യത്ത് അരനൂറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തര കലാപം അവസാനിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരിഗണിച്ച് 2016 ലെ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം ലഭിച്ച മുൻ കൊളംബിയൻ പ്രസിഡന്റ് ഹുവാൻ കാർലോസ് സാന്റോസിന്റെയും (1951),
മുൻ മലേഷ്യൻ ഉപപ്രധാനമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ അൻവർ ഇബ്രാഹിമിന്റെയും (1947),
ഝാർഖണ്ഡ് മുക്തിമോർച്ച (ജെ.എം.എം) നേതാവും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായിരുന്ന ഹേമന്ത് സോറന്റെയും (1975) ജന്മദിനം.
ഓര്‍മ്മദിനങ്ങള്‍
ജനറൽ അരുൺ വൈദ്യ (1926-1986)
കെ.സി. ജോർജ്ജ് (1903 – 1986)
ടി.കെ. വർഗീസ് വൈദ്യൻ (1914 – 1989)
കലാമണ്ഡലം തിരൂർ നമ്പീശൻ (1942- 1994)
പ്രേംജി (1908 – 1998)
കെ.പി. ബ്രഹ്മാനന്ദൻ ( 1946 -2004)
തമ്പി കാക്കനാടൻ (1941 -2011 )
പി.സി. അലക്സാണ്ടർ (1921 – 2011)
ബലദേവ് ഉപാദ്ധ്യായ ( 1899 – 1999)
റോബർട്ട് ഗൊദാർദ് (1882 -1945 )
ആഗാ മൊഹമ്മദ് യാഹ്യാഖാൻ (1917-1980)
ജന്മദിനങ്ങള്‍
വി.വി.ഗിരി (1894 – 1980)
ഫൂലൻ ദേവി (1963 –2001)
എന്‍. ഗോപാലപിള്ള ( 1901- 1968)
പി.കെ. ചാത്തൻ (1923 – 1988)
പി. അയ്യനേത്ത് (1928 – 2008)
മയിലമ്മ (1937 – 2006 )
വിഷ്ണു നാരായണൻ ബാത്ഘണ്ടെ (1860 –1936)
ആൽഫ്രെഡ് ഡോബ്ലിൻ (1878 -1957)
ആർനേ ടെസാലിയസ് (1902-1971)
വാൾട്ടർ കോമറേക് (1930- 1986)
ചരിത്രത്തിൽ ഇന്ന്
1776 – അമേരിക്കൻ വിപ്ലവം: അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ വാർത്ത ലണ്ടനിലെത്തുന്നു.
1792 – ഫ്രഞ്ച് വിപ്ലവം: ത്വിലെരിയെസ് കൊട്ടാര ആക്രമണം. ഫ്രാൻസിലെ ലൂയി പതിനാറാമനെ അറസ്റ്റു ചെയ്യുന്നു.
1809 – ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോ സ്പെയിനിൽനിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
1821 – മിസ്സോറിയെ അമേരിക്കൻ ഐക്യനാടുകളിലെ 24-മത്തെ സംസ്ഥാനമായി അംഗീകരിക്കുന്നു.
1913 – രണ്ടാം ബാൽക്കൻ യുദ്ധംഅവസാനിക്കുന്നു: ബൾഗേറിയ, റുമാനിയ, സെർബിയ, മോണ്ടിനെഗ്രോ, ഗ്രീസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ‘ബുക്കാറസ്റ്റ് ഉടമ്പടി’ ഒപ്പുവയ്ക്കുന്നു.
1944 – രണ്ടാം ലോകമഹായുദ്ധം: അമേരിക്കൻ സേന ഗ്വാമിലുള്ള അവസാന ജാപ്പനീസ് സേനയെയും തുരത്തുന്നു.
1977 – വള്ളത്തോൾ വിദ്യാപീഠം (ശുകപുരം) ആരംഭം.
1990 – മഗല്ലൻ ശൂന്യാകാശഗവേഷണ വാഹനം ശുക്രനിലെത്തുന്നു.
2000 – www.ibiblio.orgg എന്ന സൈറ്റിലെ കൗണ്ടർ പ്രകാരം ലോകജനസംഖ്യ ‘6 ബില്യൺ’ കടക്കുന്നു.
2003 – റഷ്യൻ ബഹിരാകാശഗവേഷകനായ യുറി ഇവാനോവിച്ച് മലെൻചെൻകോ ബഹിരാകാശത്തുവെച്ച് വിവാഹം ചെയ്യുന്ന ആദ്യ മനുഷ്യനായി.