ആഗസ്റ്റ് 9

0
862

2018 ആഗസ്റ്റ് 9, വ്യാഴം
1193 കർക്കടകം 24

ഇന്ന്

നാഗാസാകി ഡേ
[ജപ്പാനിൽ അമേരിക്കയുടെ രണ്ടാമത്തെ അണുബോബ് നാഗസാക്കിയിൽ ഇട്ടതിന്റെ ഓർമ്മദിനം. എൺപതിനായിരത്തോളം പേർ തൽക്ഷണം കൊല്ലപ്പെട്ടു.]

ലോക ആദിവാസി ദിനം
[ International Day of the world’s Indigenoud People. ലോകമെമ്പാടുമുള്ള ആദിവാസി ജനതയുടെ അവകാശങ്ങളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.]

ക്വിറ്റ് ഇൻഡ്യ ദിനം
[ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിന്‍റെ ഗംഭീരസ്വരമായിരുന്ന ‘ക്വിറ്റ് ഇന്ത്യ’ പ്രക്ഷോഭങ്ങള്‍ ആരംഭിച്ച ദിനം.]

സിംഗപ്പൂർ: ദേശീയ ദിനം
ദക്ഷിണ ആഫ്രിക്ക: വനിതാ ദിനം
കാനഡ: ദേശീയ സമാധാന പാലക ദിനം
അമേരിക്ക: ദേശീയ പുസ്തകപ്രേമ ദിനം

പത്മഭൂഷൺ, സ്വാതി സംഗീതപുരസ്കാരം, കലൈമാമണി, കേരള സംഗീത നാടക അക്കാദമി അവാർഡ്, ചെമ്പൈ അവാർഡ്, സംഗീത കലാനിധി പുരസ്കാരം തുടങ്ങി പല പുരസ്കാരങ്ങളും നേടിയ കർണാടക സംഗീതജ്ഞൻ തൃശ്ശൂർ വി. രാമചന്ദ്രന്റെയും (1940),

പ്രമുഖ തെലുങ്ക് നടനയ കൃഷ്ണയുടെ മകനും എറ്റവും കൂടുതൽ ആരാധകരുള്ള പ്രമുഖനടൻ ‘പ്രിൻസ്’ എന്നറിയപ്പെടുന്ന ഘട്ടമനേനി മഹേഷ് ബാബുവിന്റെയും ( 1974),

ദി തിയറി ഓഫ് ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻ, ഗെയിം തിയറി തുടങ്ങിയ പുസ്തകങ്ങൾ രചിച്ച നോബൽ സമ്മാന ജേതാവും പ്രമുഖ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഷോൺ മാർസെൽ ടീറോളിന്റെയും(1953),

തെലുഗു ഹിന്ദി സിനിമാനടി ഹൻസിക മോട്‌വാനിയുടെയും (1991) ജന്മദിനം.


ഓര്‍മ്മദിനങ്ങള്‍

കെ. സുരേന്ദ്രൻ (1922- 1997)
കിൻഹണ്ണ റായ് (1915 – 2015)
ഹെർമൻ ഹെസ്സെ (1877 – 1962)
എഡ്വേർഡ് തോൺഡൈക് (1874 -1949)

ജന്മദിനങ്ങള്‍

പൌലോസ് മാർ ഗ്രിഗറിയോസ് (1922-1996)
വി കെ ഗൊകാക് (1909 – 1992)
തോമസ് ടെൽഫെഡ് (1757 -1834)
എലിസബത്ത് ഹാമിൽട്ടൺ (1757 –1854)
ഷോൺ പിയാഷേ (1896 – 1980)
കെൻ നോർട്ടൻ (1943 –2013)
വിറ്റ്നി ഹ്യൂസ്റ്റൺ (1977-2012 )

ചരിത്രത്തിൽ ഇന്ന്

1173 – പിസാ ഗോപുരത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. തുടർന്നുള്ള രണ്ടു നൂറ്റാണ്ടുകൾ കൊണ്ടാണ്‌ ഇതിന്റെ പണി പൂർത്തിയായത്.

1942 – ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ പേരിൽ മഹാത്മാഗാന്ധി അറസ്റ്റിലായി.

1945 – രണ്ടാം ലോകമഹായുദ്ധം. ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക അണുബോബിട്ടു. എൺപതിനായിരത്തോളം പേർ തൽക്ഷണം കൊല്ലപ്പെട്ടു.

1965 – മലേഷ്യയിൽനിന്നും വേർപിരിഞ്ഞ് സിംഗപ്പൂർ സ്വതന്ത്രരാജ്യമായി.

1974 – വാട്ടർഗേറ്റ് വിവാദത്തിന്റെ ഫലമായി റിച്ചാർഡ് നിക്സൺ അമേരിക്കൻ പ്രസിഡണ്ട് പദം രാജിവച്ചു. വൈസ് പ്രസിഡണ്ടായിരുന്ന ജെറാൾഡ് ഫോർഡ് പ്രസിഡണ്ടായി സ്ഥാനമേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here