ആഗസ്റ്റ് 5

0
707

2018 ആഗസ്റ്റ് 5/ ഞായർ
1193 കർക്കടകം 20

ഇന്ന്

ഫ്രണ്ട്‌ഷിപ്‌ ഡേ (സൗഹൃദ ദിനം) 

ക്രൊയേഷ്യ : സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതിന്റെ ഓർമ്മദിനം
ബുർകിനൊ ഫാസൊ : സ്വാതന്ത്ര്യ ദിനം

52 വർഷം മുൻപ് ഇതേ ദിവസം 1965 ൽ പാക്കിസ്ഥാനി സൈനികർ വേഷംമാറി എൽ.ഒ.സി കടന്നു വരികയും ഇൻഡ്യ – പാക്കിസ്ഥാൻ യുദ്ധം തുടങ്ങുകയും ചെയ്തു.

ഉർദു-ഹിന്ദി ചലച്ചിത്ര രംഗത്തെ നടിയും തനൂജയുടെ മകളും അജയ് ദേവ്ഗണിന്റെ ഭാര്യയുമായ കാജോളിന്റെയും (1975),

ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ അഭിനയിക്കുന്ന ചലച്ചിത്രനടി ജെനീലിയ ഡിസൂസയുടെയും (1987) ജന്മദിനം.

ഓര്‍മ്മദിനങ്ങള്‍

നുറനാട് ഹനീഫ് (1935- 2006)
മധുരൈ ഷണ്മുഖവടിവ് (1889- 1962)
ശിബ്ദാസ് ഘോഷ് (1923-1976)
ലാല അമർനാഥ് (1911 -2000)
നോർമ മോർറ്റെൻസൺ (1926–1962)

ജന്മദിനങ്ങള്‍

പി.കെ. കുഞ്ഞ് (1906 – 1979)
പിസി കോരുത് ( 1910 – 1967)
സി.വി. ദേവൻ നായർ (1923 -2005)
കണിയാപുരം രാമചന്ദ്രൻ (1938-2005)
പാപ്പാ ഉമാനാഥ് (1931 – 2010)
കെ. ബാലാജി (1934 -2009)
മുസഫർ അഹമ്മദ്‌ ( 1889 –1973)
നീൽസ് ആബേൽ (1802 — 1829 )
നീൽ ആംസ്ട്രോങ്ങ് (1930 -2012)

ചരിത്രത്തിൽ ഇന്ന്

1583 – വടക്കേ അമേരിക്കയിലെ ആദ്യ ഇംഗ്ലീഷ് കോളനി ഹംഫ്രി ഗിൽബർട്ട് സ്ഥാപിച്ചു. ന്യൂ ഫൗണ്ട് ലാന്റിലെ ഈ സ്ഥലം ഇന്ന് സെന്റ് ജോൺസ് എന്നറിയപ്പെടുന്നു.

1914 – ഒഹായോയിലെ ക്ലീവ്‌ലാന്റിൽ ആദ്യത്തെ വൈദ്യുത ഗതാഗതവിളക്ക് സ്ഥാപിച്ചു.

1940 – രണ്ടാം ലോകമഹായുദ്ധം: ലാത്വിയ സോവിയറ്റ് യൂണിയന്റെ ഭാഗമായി.

1949 – ഇക്വഡോറീലുണ്ടായഭൂകമ്പത്തിൽ അമ്പതു പട്ടണങ്ങൾ തകരുകയും 6000-ത്തിലധികം ആളുകൾ മരിക്കുകയും ചെയ്തു.

1960 – അക്കാലത്ത് അപ്പർ വോൾട്ട എന്നറിയപ്പെട്ടിരുന്ന ബുർക്കിന ഫാസ ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി.

1962 – നെൽസൺ മണ്ടേല ജയിലിലടക്കപ്പെട്ടു. ഈ ജയിൽ വാസം 1990 വരെ തുടർന്നു.

1963 – അമേരിക്ക, ബ്രിട്ടൺ, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങൾ അണുവായുധപരീക്ഷണങ്ങൾ നിർത്തിവക്കുന്നതിനുള്ള ഒരു കരാറിൽ ഒപ്പു വച്ചു.

1965- ഇൻഡോ – പാക്ക്‌ യുദ്ധം തുടങ്ങി.

1975 – കലാകൗമുദി വാരിക തുടക്കം.

LEAVE A REPLY

Please enter your comment!
Please enter your name here