2018 ആഗസ്റ്റ് 3, വെള്ളി
1193 കർക്കടകം 18
ഇന്ന്
ചിന്മയാനന്ദ സമാധി ദിനം
[ആത്മീയം, വിദ്യാഭ്യാസം, ജീവകാരുണ്യം എന്നീ രംഗങ്ങളില്‍ മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചിന്മയ ഫൌണ്ടേഷന്റെ സ്ഥാപകൻ സ്വാമി ചിന്മയാനന്ദയുടെ സമാധി ദിനം!]
ഇക്വറ്റോറിയൽ ഗിനിയ – സൈനിക ദിനം
കെന്റക്കി – തണ്ണിമത്തൻ ദിനം
വെനിസ്വേല – നാഷണൽ ഗാർഡ് ഡേ
നൈജർ : സ്വാതന്ത്ര്യ ദിനം
[ഈ ദിനം ഓരോ നൈജരീയനും ഒരു ചെടി നട്ടു ആർബർ ദിനമായി ആഘോഷിക്കുന്നു.]
തെർമാക്സ് കമ്പനിയുടെ മുൻ ചെയർപേഴ്സനും മുൻ രാജ്യസഭ അംഗവും സാമൂഹിക പ്രവർത്തകയുമായ അനു ആഗയുടെയും( 1942),
മലയാള സിനിമയിലെ മുൻനിര ചലച്ചിത്രനടനും തിരക്കഥാകൃത്തുമായ അനൂപ് ഗംഗാധരൻ എന്ന അനൂപ് മേനോന്റെയും (1977),
‘പിയ മന ഭാവെ’ എന്ന കാവ്യസമാഹാരമടക്കം നിരവധി കൃതികൾ രചിച്ച ബംഗാളി സാഹിത്യകാരനും അദ്ധ്യാപകനുമായ ഉത്‌പൽ കുമാർ ബസുവിന്റെയും ( 1939),
പല പ്രാവശ്യം ഇൻറ്റർ നാഷണൽ ഡാൻസ് മ്യൂസിക്കി അവാർഡ് കിട്ടിയിട്ടുള്ള പാക്കിസ്താനി-അമേരിക്കൻ ഗായികയും-ഗാനരചയിതാവുമായ നാദിയ അലിയുടെയും (1980),
അന്താരാഷ്ട്ര ബോഡിബിൽഡർ ആയ അമേരിക്കകാരൻ ജെയ് കട്ലറിന്റെയും (1973) ജന്മദിനം.
ഓര്‍മ്മദിനങ്ങള്‍
വി. രാമകൃഷ്ണപിള്ള (1913 – 1971)
സ്വാമി ചിന്മയാനന്ദ (1916- 1993)
ആർ. രാമചന്ദ്രൻ (1923 – 2005)
കാവാലം വിശ്വനാഥക്കുറുപ്പ് (1829-2006)
മിഷേൽ അഡൻസൺ (1727 –1806)
ജോർജ് ഇന്നസ് (1825 -1894 )
എഡ്വേർഡ് ടിച്ച്നർ (1867- 1927)
സൈനബുൽ ഗസ്സാലി (1917- 2005)
അലക്സാണ്ടർ സോൾഷെനിറ്റ്സിൻ (1918 -2008)
ജന്മദിനങ്ങള്‍
ശേഷഗിരി പ്രഭു ( 1855 -1924)
എൻ.കെ. ദാമോദരൻ (1909 – 1996)
ഡോ. എസ്. പിനകപാണി ( 1913 – 2013)
ആർച്ച്ഡേൽ വിൽസൻ (1803 – 1874)
ഓഹി കാർച്യേ ബഹ്സണ് [Henri Cartier-Bresson] (1908 –2004)
പി.ഡി. ജെയിംസ് ( 1920 – 2014)
ചരിത്രത്തിൽ ഇന്ന്
1492 – ക്രിസ്റ്റഫർ കൊളംബസ് സ്പെയിനിലെ Palos de la Fronteraയിൽനിന്ന് യാത്ര തിരിക്കുന്നു.
1914 – ഒന്നാം ലോകമഹായുദ്ധം: ജർമനി ഫ്രാൻസിനോട് യുദ്ധം പ്രഖ്യാപിക്കുന്നു.
1934 അഡോൾഫ് ഹിറ്റ്ലർ പ്രസിഡന്റ്, ചാൻസലർ എന്നീ സ്ഥാനങ്ങൾ ഫ്യൂ:റർ എന്ന ഒറ്റ സ്ഥാനത്തിൽ ലയിപ്പിച്ചുകൊണ്ട് ജർമനിയുടെ പരമാധികാരിയായി സ്ഥാനമേൽക്കുന്നു.
1949 – അമേരിക്കയിൽ NBA (National Basketball Association) സ്ഥാപിക്കപ്പെട്ടു.
1958 – അമേരിക്കൻ ആണവ അന്തർവാഹിനി യു.എസ്.എസ്. നോട്ടിലസ് ആർട്ടിക്ക് മഞ്ഞുപാളികൾ ക്കടിയിലൂടെസഞ്ചരിക്കുന്നു.
1960 – നൈജർ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കുന്നു.