കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആക്രമണം. കൊല്ലം അഞ്ചലില്‍ വച്ചാണ് ആക്രമണം നടന്നത്. വടയമ്പാടി ജാതിമതില്‍ സമരം സംബന്ധിച്ച വിഷയത്തില്‍ സംസാരിച്ച് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. കടയ്ക്കല്‍ കോട്ടുകാലില്‍ വെച്ചാണ് ഒരു സംഘം ആക്രമിച്ചത്.
കോട്ടുക്കലില്‍ ഗ്രന്ഥശാലാ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ചടങ്ങില്‍ കുരീപ്പുഴ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിനെയും സംഘപരിവാറിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.