കോഴിക്കോട് : ആത്മയിൽ രണ്ട് ദിവസമായി നടന്നുവരുന്ന അഭിനയ ക്യാമ്പ് സമാപിച്ചു. പ്രശസ്ത അഭിനയ ട്രൈനർ കെവി വിജേഷ് ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് അഭിനയ പരിശീലനം നൽകി. സമാപന ചടങ്ങില്‍ കുട്ടികളുടെ നാടക രചയിതാവും സംവിധായകനുമായ ശിവദാസൻ പൊയിൽക്കാവ് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
മെയ് 14,15 തിയ്യതികളില്‍ നടന്ന അഭിനയക്യാമ്പില്‍ അഭിനയത്തിന്റെ വിവിധ രസങ്ങളും കുട്ടികള്‍ക്കായുള്ള നിരവധി ഗെയിമുകളും സംഘടിപ്പിച്ചു. ‘ഈ ക്യാമ്പ് തങ്ങള്‍ക്ക് ഏറെ പ്രചോദനമായൊന്നും, അഭിനയത്തിനും പുറമെ നിരവധികാര്യങ്ങള്‍ അറിയാന്‍ ഉപകാര പ്രദമായെന്നും’ കുട്ടികള്‍ സമാപന ചടങ്ങില്‍ അഭിപ്രായപ്പെട്ടു.