‘ക്ഷണിക്കപ്പെടാത്ത അതിഥികളെ എനിക്കിഷ്ടമല്ല ഡോക്ടര്‍’; നിഗൂഢതകള്‍ നിറച്ച് അതിരന്‍ ട്രെയിലര്‍

0
240

ഫഹദ് ഫാസില്‍- സായി പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിവേക് സംവിധാനം ചെയ്ത അതിരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു മാനസികാരോഗ്യ ആശുപത്രിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, സുരഭി, നന്ദു, സസുദേവ്, രഞ്ജി പണിക്കര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്ത്രിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പിഎഫ്  മാത്യൂസാണ്. അനു മൂത്തേടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പി.എസ്. ജയഹരിയുടേതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാനാണ് ചിത്രത്തിനുവേണ്ടി പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here