Homeകായികംആരവങ്ങൾ നിലയ്ക്കാതെ ഇരിക്കട്ടെ… കായികക്ഷമതയുടെ ബദൽ സാധ്യതകൾ...

ആരവങ്ങൾ നിലയ്ക്കാതെ ഇരിക്കട്ടെ… കായികക്ഷമതയുടെ ബദൽ സാധ്യതകൾ…

Published on

spot_imgspot_img

കായികം

എ എസ് മിഥുൻ
ജില്ലാ സ്കൂൾ സ്പോർട്സ് കോഡിനേറ്റർ
ജിഎച്ച്എസ്എസ് വില്ലടം

കായിക വേദികൾക്കും കായിക മത്സരങ്ങൾക്കും എല്ലാം തന്നെ വലിയ നഷ്ടമുണ്ടാക്കിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. മഹാമാരി ലോകം മുഴുവൻ പടർന്നു പിടിക്കുമ്പോഴും അതിനെ വലിയ കരുത്തോടെ തന്നെ ചെറുക്കപ്പെടേണ്ട മൈതാനങ്ങൾ നിശ്ചലമാകുമ്പോൾ, ആരവങ്ങൾ നിലയ്ക്കുമ്പോൾ വലിയ ഒരു മൂകത അറിയാതെ എവിടെയോ ജനിക്കുന്നു.

സ്കൂളുകളെ സംബന്ധിച്ചോളം കുട്ടിക്കൂട്ടങ്ങളുടെ ഉത്സാഹം നിറഞ്ഞ മത്സരങ്ങളുടെ തയ്യാറെടുപ്പുകൾ നടക്കുന്ന സമയം കൂടിയാണിത്. മത്സരങ്ങളുടെ കഴിഞ്ഞ വർഷത്തെ വിജയം നിലനിർത്താനും കഴിഞ്ഞ തോൽവികളെ വിജയങ്ങൾ ആക്കാനും കുട്ടികളും സ്കൂളും രാവിലെയും വൈകുന്നേരവും തങ്ങളുടെ ഹൃദയഭൂമികയിൽ വ്യത്യസ്ത നിറങ്ങൾ അണിഞ്ഞ ജഴ്സിയും ഷോർട്സും ധരിച്ച് അവരുടെ പ്രയത്നങ്ങൾ നാമെല്ലാം കാണാറുണ്ട്. ആദ്യ ഘട്ടത്തിൽ പ്രാഥമിക സെലക്ഷൻ സ്കൂളിൽ തന്നെ അതുകഴിഞ്ഞ് സബ്ജില്ലാതല മത്സരങ്ങൾക്കുള്ള ഒരുക്കം…. അതുകഴിഞ്ഞ് ജില്ലാതലത്തിലേക്ക് പിന്നീട് സംസ്ഥാനതലം…. വിദ്യാഭ്യാസ സംവിധാനങ്ങളിലെ മികച്ച കുട്ടി പോരാട്ടങ്ങൾ.. അതുകൊണ്ടുതന്നെ ആ മത്സരങ്ങൾക്ക് എല്ലാം തന്നെ വലിയ കൗതുകവും ആവേശവും കൗമാര കായികോത്സവത്തിന് ലഭിച്ചിരുന്നു.

സബ്ജില്ലാ തലം മുതൽ ദേശീയ തലം വരെയുള്ള ഘട്ടം ഘട്ടമായുള്ള മത്സരങ്ങൾ സ്കൂളുകളുടെ മാത്രമല്ല ഓരോ നാടിന്റെയും സ്പന്ദനങ്ങൾ ആയിരുന്നു. വിവിധ ഘട്ടങ്ങളിലൂടെയുള്ള ജൈത്ര യാത്രകൾ കായിക പ്രതിഭകൾക്ക് മാത്രമല്ല അധ്യാപകർ ആയിട്ടുള്ള പരിശീലകരും സ്കൂളിന്റെയും എല്ലാം തന്നെ മുന്നേറ്റങ്ങളുടെ ഭാഗമാണ് അവിടെയാണ് ഈത്തരം ഒരു പ്രത്യേക സാഹചര്യം കോവിഡ് 19മായി ലോകം മുഴുവൻ നേരിടുന്നത്.

ആയിരത്തിലധികം വിദ്യാർത്ഥികൾ ഓരോ സബ്ജില്ല മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. കേരളത്തിൽ പതിനാല് ജില്ലകൾ അടക്കം 169 സബ് ജില്ലകളിലായി മത്സരങ്ങൾ നടക്കേണ്ട സമയം ഇപ്പോൾ നിശ്ചലമായിരിക്കുകയാണ്. സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രായത്തിന് അടിസ്ഥാനത്തിൽ മത്സരം ക്രമീകരിക്കപ്പെട്ടപ്പോൾ ഈ വർഷം വലിയ നഷ്ടങ്ങളാണ് കൗമാര പ്രതിഭകൾക്ക് കൊറോണ അന്തരീക്ഷം സൃഷ്ടിച്ചത്. തുടർവർഷങ്ങളിൽ തങ്ങളുടെ അടുത്ത ഏയ്ജ് കാറ്റഗറിയിൽ പങ്കെടുക്കേണ്ടി വരുന്ന അവസ്ഥ.ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള കായിക പരിശീലന ക്ലാസുകൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ കൂടിയും കായികരംഗത്തെ സംബന്ധിച്ചോളം കുട്ടികൾക്ക് പരിശീലന സൗകര്യങ്ങളിലും പ്രവർത്തനങ്ങളിലും പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നു… ആക്ടിവിറ്റികൾ വീട്ടിനകത്ത് ഇരുന്നു തന്നെ ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. പരിശീലനത്തിനിടയിൽ അദ്ധ്യാപകർ നേരിട്ട് ഇടപെടാൻ കഴിയാത്ത അവസ്ഥയും, ഒന്നിലധികം പേർ ഒരുമിച്ച് ചെയ്യേണ്ട പ്രവർത്തനങ്ങളും, അതുപോലെ വീട്ടിൽ നിന്നു പുറത്തേക്കിറങ്ങാൻ, മൈതാനങ്ങളിൽ പോകുവാൻ കഴിയാത്ത സാഹചര്യവും നിലനിൽക്കുന്നു എന്നത് ഇപ്പോഴും ആശങ്ക ഉണ്ടാക്കുകയാണ്.

ഇന്ത്യൻ കായിക ഭൂപടത്തിൽ എപ്പോഴും വലിയ അടയാളപ്പെടുത്തലുകൾ നടത്തിയ സംസ്ഥാനം കൂടിയാണ് കേരളം. ഇതിൽ സ്കൂൾ കായികരംഗത്തിന് വലിയ പാരമ്പര്യവുമുണ്ട്. രാഷ്ട്ര പുരോഗതിക്കായി മനുഷ്യ വിഭവസമ്പത്ത് വലിയ സംഭാവനയാണ് കായിക ശേഷികൾ മെച്ചപ്പെടുത്തുക എന്നുള്ളതും ഫലപ്രദമായി ഉപയോഗിക്കുക എന്നതും മനുഷ്യനു മാത്രം കഴിയുന്നതുമാണ്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന വലിയ വിഭാഗം ഇതെല്ലാം തരണം ചെയ്യുന്നതിനുള്ള തീവ്ര പരിശ്രമത്തിലാണ്. അതുതന്നെയാണ് സ്പോർട്സ് എന്ന വികാരവും സൂചിപ്പിക്കുന്നത്. ഫലപ്രദമായി ഏതു പ്രതിസന്ധിയെയും തരണം ചെയ്യുക എന്നതുതന്നെയാണ് ഇതിനാധാരം.

ഇവിടെ കുട്ടികൾ ചെയ്യേണ്ടത് തങ്ങളുടെ കായികക്ഷമതാ മെച്ചപ്പെടുത്തുക നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുക എന്നുള്ളതാണ്. അതിനുവേണ്ടി തങ്ങളുടെ വീടും മുറ്റവും അനുകൂല സാഹചര്യങ്ങൾ എല്ലാം തന്നെ പ്രയോജനപ്പെടുത്തണം. സാഹചര്യങ്ങൾക്കനുസരിച്ച്ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്ക് ഊന്നൽ നൽകേണ്ടതാണ്

ആധുനിക യുഗത്തിലെ സൗകര്യങ്ങളെല്ലാം തന്നെ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ എല്ലാം വ്യത്യസ്ത രീതിയിൽ സ്വാധീനിക്കപ്പെട്ടരിക്കുന്നു. ചെറിയ ദൂരങ്ങൾ പോലും പലപ്പോഴും വാഹനങ്ങളെ ആണ് ആശ്രയിക്കുന്നത്. യാന്ത്രിക യുഗത്തിൽ നിന്ന് റോബോട്ടിക്ക് യുഗത്തിൽ എത്തുമ്പോൾ സൗകര്യങ്ങൾ ഏറെ നമ്മളെ അലസൻമാരായി ആക്കിയിരിക്കുന്നു എന്ന യാഥാർഥ്യവും ബോധ്യപ്പെടുകയാണ്. നമ്മുടെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഊർജ്ജത്തിന്റെ ചെറിയ ശതമാനം മാത്രമാണ് ദൈനംദിന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നത് ഇത് മറ്റു പല ബുദ്ധിമുട്ടുകളിലേക്കും വഴിമാറുന്നു.

വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത് ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവർത്തനക്ഷമത കുറവുകൊണ്ട് അഞ്ച് ലക്ഷം പേരാണ് ഇന്ത്യയിൽ മരണപ്പെടുന്നത് 90 ശതമാനം രോഗികളും അവയവദാനത്തിനു വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു. നല്ല ആരോഗ്യത്തോടുകൂടി ഇരുന്നെങ്കിൽ മാത്രമാണ് അവയവദാനം പോലും നിർവ്വഹിക്കാനും കഴിയുക. അതിനർത്ഥം ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. നമ്മുടെ ശരീരത്തെ സംരക്ഷിക്കുക ആരോഗ്യവും നിലനിർത്തുക എന്നുള്ളത് സമൂഹത്തിനു നൽകാവുന്ന അടിസ്ഥാനപരമായ ഉത്തരവാദിത്വം കൂടിയാണിത്.

അടിസ്ഥാന കായികക്ഷമത നമ്മൾ കുടുംബങ്ങളിൽ നിന്നു തന്നെ ഉയർത്തിക്കൊണ്ടു വരണം ആ ഒരു പൊതുബോധ കാഴ്ചപ്പാടിലേക്ക് സമൂഹത്തെ മാറ്റിയെടുക്കണമെങ്കിൽ വീടുകളിൽ നിന്ന് തന്നെ തുടങ്ങണം വിവിധങ്ങളായ പ്രവർത്തനങ്ങൾ. ജീവിതശൈലിയുമായി ബന്ധപ്പെട്ട ദിനചര്യയിൽ കൃത്യമായ ആസൂത്രണം ഉണ്ടാകണം. നടത്തം, ജോഗിംഗ്, ഏറോബിക് ആക്ടിവിറ്റികൾ എന്നിവ യഥോചിതം ആകർഷണവും താൽപര്യവും ഉളവാക്കുന്ന രീതിയിൽ ഉൾപ്പെടുത്തണം. കഴിവതും ഒരുമിച്ചു ചെയ്യുവാനായി പരിഗണന നൽകുക അതു നമ്മളെ കൂടുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഇഷ്ടത്തോടെ ചെയ്യാനും സാധിക്കും.ഹൃദയശ്വസന ക്ഷമത, ഇൻട്രുൻസ്, ഫ്ലെക്സിബിലിറ്റി, സ്ട്രെങ്ത്ത് തുടങ്ങിയ ശേഷികൾ ആർജിക്കണം മറ്റു കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന പോലെ തന്നെ ആരോഗ്യസംരക്ഷണത്തിനും ഊന്നൽ നൽകുന്ന പ്രാധാന്യം പകർന്നുനൽകാൻ വീടുകളിൽനിന്ന് സാധ്യമാകണം.

ഏറ്റവും സവിശേഷമായ കാര്യം തങ്ങൾ ചെയ്യുന്ന പ്രവർത്തികൾക്കൊപ്പം കായികപരമായ പ്രവർത്തനങ്ങൾ തങ്ങളുടെ വീട്ടുകാരെ കൂടി ഉൾപ്പെടുത്തുക എന്നുള്ളത് ഈ സമയത്ത് സാധ്യമായ കാര്യങ്ങളിൽ ഒന്നാണ്. കുട്ടികൾ ചെയ്യുന്ന കായികപ്രവർത്തികൾ ആവേശത്തോടെപ്പം അവരുടെ കൂടെ പ്രോത്സാഹനം എന്ന നിലയിൽ രക്ഷിതാക്കൾ കൂടെ കൂടുമ്പോൾ ഒരു സന്ദേശം കൂടി കുടുംബങ്ങളിൽനിന്ന് പുറത്തേക്ക് എത്തുന്നു. കോവിഡ മഹാമാരിയെ പ്രതിരോധിക്കുന്നതിൽ നല്ലൊരു പങ്ക് ആണ് വ്യായാമവും ആരോഗ്യവും. നല്ല പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്കൊപ്പം ചെയ്താൽ ഒരു കായികസംസ്കാരം വളർത്തിയെടുക്കാൻ കഴിഞ്ഞാൽ ചെറുത്തുനിൽപ്പിന് വലിയ ഒരു സാധ്യത ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇത് സമൂഹത്തോട് ചെയ്യുന്ന വലിയ പ്രതിബദ്ധത കൂടിയാണ്.

വിവിധ കായികഇനങ്ങളും പരിശീലനങ്ങളും വിവിധ പ്രായക്കാരും വ്യത്യസ്ത തോതിലുള്ള വ്യായാമങ്ങൾ ആഴ്ചയിൽ ക്രമീകരിച്ചുകൊണ്ട് ചെയ്യുവാനായി സാധിക്കും ആയാസകരമായി വ്യായാമങ്ങൾ ശീലമാകുമ്പോൾ വ്യായാമത്തിന് തോത് വർധിപ്പിക്കുന്നതിനും കൂടുതൽ ആകർഷകമാക്കുന്നുതിനും വിദ്യാർത്ഥി എന്ന നിലയിലും അധ്യാപകരുടെ സഹായത്തോടെ മെച്ചപ്പെടുത്താനും മുന്നോട്ടു കൊണ്ടുപോവാനും കഴിയണം. മാസംതോറുമുള്ള പരിശോധന ഫലങ്ങൾ അധ്യാപകരുമായി പങ്കുവയ്ക്കുകയും പരിഹാരമാർഗ്ഗങ്ങൾ ആരായുകയും വേണം. പ്രായം പ്രവർത്തനങ്ങൾ ഇതെല്ലാം തന്നെ രക്ഷിതാക്കൾ കൂടി ബോധ്യപ്പെടുന്ന തലത്തിലേക്ക് ഉയർത്താൻ സാധിച്ചാൽ പുതിയൊരു ചരിത്രമായി അത് മാറ്റിയെടുക്കാൻ കഴിയും.

ഊർജ്ജസ്വലതയോടെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ കായികക്ഷമത നമ്മളെ പ്രാപ്തരാക്കുന്നു. ശാരീരിക ആരോഗ്യത്തോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മാനസിക ആരോഗ്യവും. കായിക പ്രവർത്തനങ്ങളിലെ കൂട്ടായ്മ സാമൂഹ്യ ഇടപെടലിനു വേദിയാകുന്നത് പോലെ തന്നെ കുടുംബാന്തരീക്ഷത്തിൽ ഈത്തരം പ്രവർത്തനങ്ങൾ സഹകരണവും സഹവർത്തിത്വവും സഹിഷ്ണുതയും സമത്വവും സാമൂഹിക ഗുണവുമെല്ലാം സൃഷിടിക്കാനും കരുത്തുപകരാനും മാനവികതയുടെ പ്രതീകങ്ങളായി കുട്ടികൾ വളരാനും സാധ്യമാകട്ടെ.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

More like this

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...