അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രഭാഷണ പരമ്പര നടത്തുന്നു. അറിയുന്നതും അറിയപ്പെടാത്തതുമായ ലോക ക്ലാസിക്കല്‍ രചനകള്‍ കൂടുതല്‍ മിഴിവോടെ വയനാലോകത്തിന് പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഇത്.
മൊകേരി ഗവ: കോളേജിലെ അസി.പ്രൊഫസര്‍ ഡോ.അരുണ്‍ ലാല്‍, ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ എല്ലാ മാസവും ആദ്യവാര ഞായറാഴ്ചകളില്‍ ലോക ക്ലാസിക്കല്‍ സാഹിത്യ കൃതികളെ അവലംബിച്ചാണ് പ്രഭാഷണം നടത്തുന്നത്. ജൂണ്‍ 3-ന് ഞായറാഴ്ച 3 മണിക്ക് “സത്യാനന്തര കാലത്തെ ക്ലാസിക് വായനകള്‍: സമകാലിക മലയാളിയും ലോക സാഹിത്യവും” എന്ന വിഷയത്തിലെ പ്രഭാഷണത്തിലൂടെ പരമ്പരക്ക് തുടക്കം കുറിക്കും.
[…] അരുണ്‍ ലാല്‍ മൊകേരിയുടെ പ്രഭാഷണ പരമ്… […]