മട്ടാഞ്ചേരി ഉരു ആർട്ട് ഹാർബറിന്റെ നേതൃത്വത്തിൽ ഈ അവധിക്കാലത്ത് കുട്ടികൾക്കായുള്ള ആർട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു .
മെയ്1 മുതൽ 27 വരെയുള്ള തിങ്കൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും മട്ടാഞ്ചേരി ഉരു ആർട്ട് ഹാർബറില്‍ ആർട്ട് പിക്നിക് നടക്കും. മെയ് ഒന്നാം തീയ്യതി വൈകിട്ട് 5 മണിക്ക് ക്ലിന്റിന്റെ അച്ഛനമ്മമാരുടെ സാന്നിധ്യത്തിൽ ആർട്ട് പിക്നിക്കിന് തുടക്കം കുറിക്കും. തുടർന്ന് ക്ലിന്റിന്റെ ചിത്രങ്ങളുടെ പ്രദർശനവും കുട്ടികൾക്കായുള്ള പുസ്തകോത്സവവും നടക്കും.
ആർട്ട് പിക്നിക്കിൽ കുട്ടികൾക്ക് സൗജന്യമായി പങ്കെടുക്കാം, അതിനൊപ്പം പെയിന്റിങ്,ഒറിഗാമി, ക്ലേ മോഡലിംഗ് ചെയ്യാനും ഗെയിമുകൾ കളിക്കാനും സിനിമകൾ കാണാനും അവസരമൊരുക്കും. 8 വയസ്സുമുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കായി മെയ്10 മുതൽ 20 വരെ പ്രത്യേക കലാ ശിൽപ്പശാല ഉണ്ടാവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9446114709 or Info@uruartharbour.com