കോഴിക്കോട്: തൃപ്പൂണിത്തുറ ആര്‍എല്‍വി ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്നു ചിത്രകല പഠിച്ചിറങ്ങിയ പി. എ. സജീഷിന്റെ ചിത്രങ്ങള്‍ സ്വപ്‌നവും യാഥാര്‍ഥ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പറയുന്നത്. മെട്രോ നഗരമായി മാറുന്ന കൊച്ചിയിലെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് ‘ഇന്‍ഫിനിറ്റി ഔട്ട് ഓഫ് എക്‌സിസ്റ്റന്‍സ്’ എന്ന പ്രദര്‍ശനത്തിലൂടെ സജീഷ് പറയുന്നത്.
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
അക്രിലിക്കിലും, ജലച്ചായത്തിലും, ചാര്‍ക്കോളിലും തീര്‍ത്ത നാല്‍പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. വിക്‌സത്തില്‍ നഷ്ടമാകുന്ന പഴയ ഇടങ്ങളെക്കുറിച്ചും, വിക്‌സം സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ചും ഓരോ ചിത്രവും നമ്മോട് സംവദിക്കുന്നു. ഇരുണ്ട വര്‍ണങ്ങളില്‍ തെളിയുന്ന ചിത്രപ്രദര്‍ശനം ഏഴിന് സമാപിക്കും.