തലശ്ശേരിയില്‍ ‘ശതവര്‍ണ്ണം’

0
276

തലശ്ശേരി: സ്‌പോര്‍ട്ടിങ് യൂത്ത് ലൈബ്രറിയില്‍ ‘ശതവര്‍ണ്ണം’ ചിത്ര പ്രദര്‍ശനം നടക്കുന്നു. ഈ മാസം 11ന് ആരംഭിച്ച പ്രദര്‍ശനം 22ന് സമാപിക്കും. കേരള ലളിതകലാ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, കേരള ഫോക്ക്‌ലോര്‍ അക്കാദമി എന്നിവയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം നടക്കുന്നത്. കേരളത്തിലെ നിരവധി ചിത്രകാരന്മാരുടെ വ്യത്യസ്ത ആവിഷ്‌ക്കരണ രീതിയിലുള്ള ചിത്രങ്ങളാണ് എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here