കൊയിലാണ്ടി: കേരള കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഡോ. ലാല്‍ രഞ്ജിത്തിന്റെ ചിത്രപ്രദര്‍ശനം ‘പ്രളയയുഗ്മം’ സംഘടിപ്പിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച ചിത്രപ്രദര്‍ശനം കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി. വിശ്വന്‍ ഉദ്ഘാടനം ടെയ്തു.
അധിനിവേശത്തിന്റെ കഥ പറയുന്ന ‘കാവിലെ ഓട്ടുവിളക്ക്’, പ്രളയകാലത്തിലെ ദൈവങ്ങളായി അവതരിച്ച കടലിന്റെ മക്കളെ അടയാളപ്പെടുത്തിയ ‘പ്രളയകാലത്തെ ദൈവം’, ഒരു കുുംബത്തില്‍ സാങ്കേതികവിദ്യയുടെ കടന്നുകയറ്റം ഒറ്റപ്പെടലും ചിത്രീകരിച്ച ‘വീട്ടിനുള്ളിലെ വീടുകള്‍’ എന്നീ രചനകളായിരുന്നു പ്രദര്‍ശനത്തിന്. എ.എം. സുഗുതന്‍ അധ്യക്ഷത വഹിച്ചു. ഡോ. ലാല്‍രഞ്ജിത്ത്, യു.കെ.ഡി. അടിയോടി, ടി.വി. ഗിരിജ, കെ. ഷിജു, എം.എം.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.