കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ ഏപ്രില്‍ 25ന് ആര്‍ട്ട് എക്‌സിബിഷന്‍ ആരംഭിക്കും. അഫ്‌നാന്‍ അഷറഫിന്റെ നേതൃത്വത്തിലാണ് ഈ മാസം 25 മുതല്‍ 29 വരെ എക്‌സിബഷന്‍ നടക്കുന്നത്. എംഎല്‍എ എംകെ മുനീര്‍ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് നിര്‍വഹിക്കും. എഴുത്തുകാരനായ റഫീഖ് അഹമ്മദ്, അഭിനേതാവും സംവിധായകനുമായ ആദം അയ്യൂബ്, ആര്‍ട്ടിസ്റ്റ് മുനീര്‍ അഗ്രഗാമി, എഴുത്തുകാരന്‍ പി സുരേന്ദ്രന്‍, സംവിധായകന്‍ സക്കറിയ, ഗാന രചയിതാവ് ബാപ്പു വാവാട് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.