കൊച്ചി: കലാസംവിധായകന്‍ സി കെ സുരേഷ് അന്തരിച്ചു. നിരവധി മലയാള സിനിമകളിൽ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയ പൂക്കളം തീർത്ത് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരുന്നു. എറണാകുളത്ത് ലിസി ഹോസ്പിറ്റലിൽ നിര്യാതനായി. കോഴിക്കോട് തലക്കുളത്തൂർ ആണ് സ്വദേശം.സംസ്കാരം നാളെ (ബുധന്‍) കോഴിക്കോട് വീട്ടു വളപ്പില്‍.
കിരീടം, പട്ടണപ്രവേശം, വടക്ക്നോക്കിയന്ത്രം, തലയണമന്ത്രം തുടങ്ങി നൂറോളം സിനിമകള്‍ക്ക് കലാ സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷാഘാതത്തെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുക ആയിരുന്നു.