ഏകദിന ചിത്ര പരിശീലന കളരി

0
219

രാജാരവിവര്‍മ്മയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി ഏപ്രില്‍ 29-ന് തിരുവനന്തപുരം കിളിമാനൂര്‍ രാജാരവിവര്‍മ്മ സ്മാരക നിലയത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് ചിത്രകലയില്‍ അഭിരുചിയുള്ള കുട്ടികള്‍ക്കായി ഏകദിന ചിത്രപരിശീലന കളരി ഒരുക്കും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 20-നകം അപേക്ഷിക്കണം. ആദ്യം പേര് നല്‍കുന്ന 50 കുട്ടികളെയാണ് പരിശീലന കളരിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാവീണ്യമുള്ള പ്രഗത്ഭരായ കലാകാരന്മാര്‍ കുട്ടികള്‍ക്കായി ക്ലാസെടുക്കും.

വിലാസം: സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, രാജാ രവിവര്‍മ്മ സ്മാരക സാംസ്‌കാരിക നിലയം ആര്‍ട്ട് ഗ്യാലറി, കിളിമാനൂര്‍ പി.ഒ., തിരുവനന്തപുരം – 695 601.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0470 2675652.

LEAVE A REPLY

Please enter your comment!
Please enter your name here