ലാല്‍സലാം അര്‍ജന്‍റീന !

0
513

മന്‍സൂര്‍ പാറമ്മല്‍

“ഒടുവില്‍ ഞങ്ങള്‍ ശരിയായ തീരുമാനമെടെത്തു”

ഇസ്രായേലുമായുള്ള സൗഹൃദമല്‍സരത്തില്‍ നിന്നും പിന്‍മാറിയ ശേഷം അര്‍ജന്‍റീനന്‍ ഫുട്ബോള്‍ താരം ഹിഗ്വയിന്‍ ESPM ചാനലിനോട് നടത്തിയ അഭിമുഖത്തില്‍ പറഞ്ഞതാണിത്. തങ്ങള്‍ നടത്തിയ കൂട്ട കൊലകളെയും ക്രൂരതകളെയും വെളുപ്പിക്കാന്‍ ഇസ്രായേല്‍ ഫുട്ബോളെന്ന ജനകീയതയെ ഉപയോഗപ്പെടുത്തുന്നതില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ച അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ രാഷ്ട്രീയത്തിന് നിങ്ങള്‍ ലോകകപ്പ് നേടുന്നതിനേക്കാള്‍ മാനവിക മൂല്ല്യമുണ്ട്.

ഗാസാ മുനമ്പിലെ വെറും കെെയ്യും കെെയ്യിലെ കൊടിയും ഉപയോഗിച്ച് നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ മാര്‍ച്ച് 30 മുതല്‍ തുടങ്ങിയ ആക്രമണമാണ് ഇസ്രായേലിന്‍റേത്‌ ഇതുവരെ 125 പേര്‍ കൊല്ലപ്പെട്ടു. തങ്ങളുടെ പിറന്ന മണ്ണില്‍ അധിനിവേശ ശക്തികള്‍ കുടിയേറിയതിന് ശേഷം 1976 ലെ ഇസ്രയേലിന്‍റെ സ്ഥലം കെെയ്യേറ്റത്തിനിടെ കൊല്ലപ്പെട്ട 6 രക്തസാക്ഷികളുടെ ഓര്‍മ ദിനമായ മാര്‍ച്ച് 30 “ലാന്‍റ് ഡേ” ആയാണവര്‍ ഓര്‍മിക്കുന്നത്. അതിന് ശേഷം ആറ് ആഴ്ച്ചകള്‍ അധിനിവേശ ശക്തികള്‍ക്കെതിരെ വര്‍ഷത്തില്‍ പ്രതിഷേധവും നടക്കാറുള്ളതാണ്.

എന്നാല്‍ ഇത്തവണ ഈ പ്രതിഷേധങ്ങളെ ഇസ്രായേല്‍ നേരിട്ടത് ഈ അടുത്ത കാലത്തൊന്നും ഇല്ലാത്ത ക്രൂരതയോടേയായിരുന്നു. രണ്ട് മാസം കൊണ്ട് 125 ഫലസ്ഥീനികളെ വെടിവെച്ചു കൊന്നുകളഞ്ഞു. അതില്‍ പെെതങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെയുണ്ട്. പ്രതിഷേധക്കാരെ ചികില്‍സിക്കുകയായിരുന്ന വെള്ള കോട്ടിട്ട പാരാമെഡിക്കല്‍ സ്റ്റുഡന്‍റ് റസ ആല്‍ നജ്ജാറെന്ന 21 കാരിയെയടക്കം വെടിവെച്ച് കൊന്നുകളഞ്ഞു ഇസ്രായേലീ കാപാലികര്‍.യുദ്ധത്തിന്‍റെയോ കലാപത്തിന്‍റെയോ ഒരവസരത്തിലും വെടിവെക്കരുതെന്ന് യുനെെറ്റഡ് നേഷന്‍റെ കര്‍ശ്ശന നിര്‍ദ്ദേശമുള്ള ആരോഗ്യ പ്രവര്‍ത്തകരെ പൊതുവെ എെസിസ്കാര്‍ പോലും അപൂര്‍വമായേ കൊല്ലാറുള്ളൂ. ആയിടത്താണ് നജ്ജാറിനെ അവര്‍ പോയിന്‍റ് ബ്ലാങ്കില്‍ നിര്‍ത്തി തീര്‍ത്തു കളഞ്ഞത്. ഇസ്രായേലെന്ന ക്രൂരതയുടെ പര്യയത്തിന് അതൊരു അസാധാരണ പ്രവര്‍ത്തിയല്ലെന്നത് വേറെ കാര്യം. ഗാസയിലെ പെെതങ്ങളുടെ വായിലേക്ക് ഉളുപ്പില്ലാതെ തോക്ക് കുത്തി കേറ്റുന്നത് അവരുടെ സാധാരണ ധിന ചര്യയാണ്.

ഇങ്ങനെയൊരു സാഹചര്യത്തില്‍ തങ്ങളുടെ ചെയ്തികളെ വെളുപ്പിക്കാന്‍ ഫുട്ബോളെന്ന മനോഹര ഗെയിമിനെ ഉപയോഗിക്കാനായിരുന്നു ഇസ്രായേലിന്‍റെ ശ്രമം. എന്നാല്‍ ചെഗുവേരയുടെ ജന്‍മ നാട്ടുകാര്‍ അതിന് നിന്ന് കൊടുക്കാതെ പിന്‍മാറിക്കളഞ്ഞു.

നിങ്ങള്‍ റഷ്യയില്‍ ലോകകപ്പടിക്കുന്നതിനേക്കാള്‍ വലിയ രാഷ്ട്രീയ തീരുമാനമാണ് എടുത്തിരിക്കുന്നത്.

ലാല്‍സലാം ഫുട്ബോള്‍ ടീം അര്‍ജന്‍റീന

മന്‍സൂര്‍ പാറമ്മന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

LEAVE A REPLY

Please enter your comment!
Please enter your name here