അന്താരാഷ്ട്ര തിളക്കവുമായി മലയാള ചിത്രം; അപ്പുവിന്റെ സത്യാന്വേഷണത്തിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്

0
199

യുഎഇയിലെ സാന്‍ ഡീഗോ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ തിളങ്ങി അപ്പുവിന്റെ സത്യാന്വേഷണം എന്ന മലയാള ചിത്രം. മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ ഊന്നിയുള്ള കഥ പറയുന്ന സിനിമ സംവിധാനം ചെയ്തത് സോഹന്‍ ലാലാണ്. സാന്‍ ഡീഗോ ഇന്റര്‍നാഷണല്‍ കുട്ടികളുടെ ചലച്ചിത്രമേളയില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ആണ് ചിത്രത്തിന് ലഭിച്ചത്.

മാസ്റ്റര്‍ റിഥുനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റര്‍ റിഥുന്‍ സ്വന്തമാക്കിയിരുന്നു. എവി അനൂപും, മുകേഷ് മേത്തയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ പ്രൊഡ്യൂസര്‍ എ.വി.അനൂപും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ചിത്രം ഇതിനോടകം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here