സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷിക്കാം

0
223

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31വരെ സംപ്രേക്ഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ സീരിയലുകള്‍, ടെലി ഫിലിമുകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവ, ഇക്കാലയളവില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് പരിഗണിക്കുക. പരിപാടികള്‍ ബ്ലൂ റേ ഹാര്‍ഡിസ്‌ക്/ പെന്‍ഡ്രൈവ് എന്നിവയില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറവും നിബന്ധനകളും 13 മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രി ജങ്ഷനില്‍ ട്രിഡകോംപ്ലക്‌സിലുള്ള അക്കാദമിയുടെ സിറ്റി ഓഫീസില്‍ നിന്ന് നേരിട്ട് വാങ്ങാം. www.keralafilm.com ലും ഡൗണ്‍ലോഡ് ചെയ്യാം. അവസാന തീയതി ആഗസ്റ്റ് 16


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here