നമ്മള്‍ മറന്നുപോയ വിശപ്പിന്റെ നിലവിളിയുമായി ‘അന്നപ്പെരുമ്മ’

0
982

സന്തോഷ്‌ എച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥയെ ആസ്പദമാക്കി റഫീഖ് മംഗലശ്ശേരി രചിച്ച നാടകമാണ് വടകര മേമുണ്ട HSS ലെ വിദ്യാര്‍ഥികള്‍ ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച് ഏറെ കയ്യടി നേടിയ ‘അന്നപ്പെരുമ’. സല്‍ക്കാരത്തിന്റെ പെരുമ കാണിക്കാന്‍ ബസുമതി ബിരിയാണി കുഴിച്ചു മൂടുന്ന മലബാര്‍ വിവാഹങ്ങളെ വിമര്‍ശിച്ചു കൊണ്ട് ഒരു നേരത്തെ വിശപ്പടക്കാന്‍ വഴിയില്ലാതെ മരിച്ചു വീഴുന്ന ഉത്തരേന്ത്യന്‍ കുഞ്ഞുങ്ങളുടെ കഥ പറയുകയാണ് നാടകം. ബിരിയാണി കുഴിച്ചു മൂടേണ്ടി വന്ന ഉത്തരേന്ത്യന്‍ തൊഴിലാളിയായി വന്ന് കാണികളെ കരയിപ്പിച്ച അഷിന്‍ ആണ് ഈ വര്‍ഷത്തെ മികച്ച നടന്‍. വടകര മയ്യന്നൂര്‍ സ്വദേശിയായ അഷിന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ചിരിപ്പിച്ചു കൊണ്ട് ചിന്തിപ്പിച്ചാണ് നാടകം തുടങ്ങിയത്. പിന്നീട്, കരയിപ്പിച്ചു കൊണ്ട് വിശപ്പിന്റെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. അതിനു മുന്നില്‍ ഉത്തരമില്ലാതെ കുറ്റബോധത്തോടെ കണ്ണ് തുടക്കേണ്ട വരുന്നു കാണികള്‍ക്ക്. എത്ര ചെമ്പ് ബിരിയാണി കുഴിച്ചു മൂടി എന്നത് ഉത്തരമലബാറില്‍ ഒരു പൊങ്ങച്ചത്തിന്റെ ചിന്ഹമാണ്. ആ പൊങ്ങച്ചത്തെ പൊളിച്ചെഴുതിയിരുന്നു ‘ബിരിയാണി’ എന്ന കഥ. പ്രശംസയോടൊപ്പം വിമര്‍ശനങ്ങളും നേരിട്ട കഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബിരിയാണി’ യില്‍ നിന്ന്ചില വ്യത്യാസങ്ങളുണ്ട് ‘അന്നപ്പെരുമ’ക്ക്. കുട്ടികളുടെ ഭാഷയില്‍ സമൂഹത്തോട് സംവദിക്കുന്നു അത്. കല സാമൂഹിക വിമര്‍ശത്തിനു കൂടിയുള്ളതാണ് എന്ന ചര്‍ച്ചക്ക് ആക്കം കൂട്ടുകയാണ് ഇത്തരത്തിലുള്ള നാടകങ്ങള്‍.

നാടക ടീം നാടകാചാര്യൻ ജയപ്രകാശ് കുളൂരിനൊപ്പം

നാടകം അതിന്റേതായ ഒരു രാഷ്ട്രീയം പറയുന്നുണ്ട്. കഥാപാത്രങ്ങളിൽ ചെറിയ ചില മാറ്റങ്ങളുണ്ട്. മുഖ്യകഥാപാത്രമായ ഹാജിയുടെ മകളുടെ കല്യാണമാണ് നാടകത്തിലെ കഥാസന്ദർഭം. ഉത്തരേന്ത്യക്കാരനായ നായകന്റെ സഹോദരിയാണ് നാടകത്തിൽ ബസുമതി. തിന്നാല്‍ അല്ലേ തൂറാന്‍ പട്ടിണിയുടെ നാട്ടില്‍ കക്കൂസ് വേണ്ടതുള്ളൂ  എന്ന ചോദ്യം നാടകം ഉയർത്തുകയും ചെയ്യുന്നുണ്ട്. അവരുടെ അവസ്ഥ ബോധ്യപെട്ടപ്പോള്‍ കുറ്റബോധം വരുന്ന വീട്ടുക്കാരന്‍ പട്ടിണിക്കാർക്കു വേണ്ടി ബിരിയാണി ഉണ്ടാക്കി വിളമ്പുന്നണ്ട് അവസാനം നാടകത്തില്‍.

കോഴിക്കോട് ജില്ലാപഞ്ചായത്തും കോര്‍പ്പറേഷനും ചേര്‍ന്ന് എ ഗ്രേഡ് ലഭിച്ച  വിദ്യാര്‍ത്ഥികള്‍ക്ക് ടാഗോര്‍ ഹാളില്‍ ബുധനാഴ്ച ഒരുക്കിയ സ്വീകരണത്തില്‍ ആ മത്സര ഇനങ്ങള്‍ ഒന്നുകൂടി അവതരിപ്പിച്ചു. നാടകം കാണാന്‍ വേണ്ടി മാത്രം ഒരുപാട് കലാസ്നേഹികള്‍ ടാഗോര്‍ ഹാളില്‍ എത്തിചേര്‍ന്നു. നിറഞ്ഞ കണ്ണുകളോടെയും തേങ്ങലോടെയുമാണ്‌ അവര്‍ നാടകം കണ്ടുതീര്‍ത്തത്. ഒരു നീറ്റലോടെ മാത്രമാണ് അവര്‍ക്ക് കയ്യടിക്കാനായത്.നാടകം അവതരിപ്പിച്ച വിദ്യാര്‍ഥികള്‍ എല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

നാടക ടീം കോഴിക്കോടിന്റെ നടൻ വിനോദ് കോവൂരിനൊപ്പം

സിനിമാ സീരിയല്‍ നാടക താരം വിനോദ് കോവൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് ഉപഹാരങ്ങള്‍ സമ്മാനിച്ചു. നാടകാചാര്യൻ ജയപ്രകാശ് കുളൂരും വിദ്യാര്‍ഥികളെ അനുമോദിച്ചു കൊണ്ട് ഒപ്പം നിന്ന് ഫോട്ടോ എടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here