ആനക്കയം ചെക്ക്‌പോസ്റ്റ്, കെ എം എ എം എ എൽ പി സ്കൂളിൽ ഹരിതോത്സവം 2018 ലെ നാലാം ഉത്സവമായ ലോക പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ജൈവ വൈവിധ്യ പാർക്കിന്റെ നിർമാണത്തിനു തുടക്കം കുറിച്ചു. ജൈവ വൈവിധ്യ പച്ചക്കറിത്തോട്ടത്തിൽ തൈ നട്ടുകൊണ്ട് വാർഡ് മെമ്പർ ടി. സലീന ടീച്ചർ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് T. ഷറഫുദ്ധീൻ, സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് മെമ്പർ T. കുഞ്ഞിപ്പു മുസ്ലിയാർ, പ്രധാനാധ്യാപകൻ കെ. വി. എം മുഹമ്മദ് ഷമീർ, MP മുംതാസ്, കെ ചന്ദ്രമതി, A ശിവപ്രസാദ്, രാജി എന്നിവർ സംസാരിച്ചു. കൂട്ടിലങ്ങാടി പഞ്ചായത്ത് ഏഴാം വാർഡ് തൊഴിലുറപ്പ് പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു. പി ടി എ അംഗങ്ങളും എം ടി എ അംഗങ്ങളും ചേർന്നാണ് നേതൃത്വം നൽകിയത്.