ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘോഷിന്. അറുപത്തിരണ്ടുകാരനായ അമിതാവ് ഘോഷ് വെസ്റ്റ് ബംഗാൾ സ്വദേശിയാണ്. രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് ജ്ഞാനപീഠം.
ദി ഷാഡോ ലൈൻസ്, ദി ഗ്ലാസ്സ് പാലസ്സ്, ദി ഹങ്ഗ്രി ടൈഡ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ (നോവലുകൾ), ദി കൽകട്ട ക്രോമസോം (സയൻസ് ഫിക്ഷൻ), ഇൻ അൻ ആന്റീക്ക് ലാന്ഡ്,ഡാൻസിങ് ഇൻ കംബോഡിയ ആന്റ് അറ്റ് ലാർജ് ഇൻ ബർമ്മ, ദി ഇമാം ആന്റ് ദി ഇന്ത്യൻ (യാത്രാവിവരണങ്ങൾ/ഉപന്യാസങ്ങൾ) എന്നിവയാണ് പ്രധാന കൃതികൾ.
വെങ്കല ശില്പം, പ്രശസ്തിപത്രം, പതിനൊന്ന് ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്ക്കാരം. 2007-ൽ ഭാരത പത്മശ്രീ പുരസ്കാരം ലഭിച്ചു . ഇന്ത്യയിലെ കറുപ്പു കൃഷിയിൽ നിന്നു തുടങ്ങി ചൈനയുടെ അധഃപതനത്തിനു കാരണമായ കറുപ്പു യുദ്ധം വരെയുള്ള ചരിത്ര പശ്ചാത്തലത്തിൽ രചിക്കപ്പെട്ട സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ എന്നീ ഈ മൂന്നു നോവലുകൾ ഐബിസ് ത്രയം എന്ന പേരിൽ അറിയപ്പെടുന്നു.
2017 ല്‍ ഹിന്ദി എഴുത്തുകാരിയായായ കൃഷ്ണ സോബ‌്തിയ്ക്കായിരുന്നു ജ്ഞാനപീഠം.