ഡോ. ബി.ആര്‍. അംബേദ്ക്കര്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും വിദ്യഭ്യാസത്തിനും നല്‍കിയ സംഭാവനകളെ ബഹുമാനിച്ചുകൊണ്ട് അമേരിക്കയില്‍ ആദ്യത്തെ അംബേദ്ക്കര്‍ ഭവന്‍ സ്ഥാപിക്കുന്നു. അംബേദ്ക്കര്‍ ഇന്റര്‍നാഷ്ണല്‍ സെന്റര്‍ എന്നായിരിക്കും ഭവന്റെ പേര്. ബുദ്ധിസ്റ്റ് സംഘടനയായ സംഗകായ ഫൗണ്ടേഷന്‍ 80 അടി ഉയരമുള്ള അംബേദ്ക്കര്‍ പ്രതിമ സ്ഥാപിക്കുക. 2021- ല്‍ ഭവന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും. അംബേദ്ക്കറുടെ 130- ാം ജന്മദിന വാര്‍ഷികത്തിന് ഉദ്ഘാടനം ചെയ്യും. 11000 വരുന്ന അംബേദ്ക്കറുടെ രണ്ടടി പ്രതിമകള്‍ വില്‍പ്പന നടത്തികെണ്ടാണ് ഇതിനുവേണ്ട തുക കണ്ടെത്തിയത്.
ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ നിന്നാണ് അംബേദ്ക്കര്‍ ഡബിള്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയും ഡോക്ടറേറ്റും കരസ്ഥമാക്കിയത്. അമേരിക്കയില്‍ അദ്ദേഹം താമസിച്ചിരുന്ന വീട് ഇപ്പോള്‍ ഹോട്ടലാണ്. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന ഒന്നും ഇല്ലെന്ന് സംഗകായ ഫൗണ്ടേഷന്റെ ബാന്തെ പ്രശീല്‍രത്‌ന പറഞ്ഞു. അതേസമയം ശ്രീലങ്കയില്‍ അംബേദ്ക്കര്‍ പഠനകേന്ദ്രം സ്ഥാപിക്കാനും ആലലോചനയുണ്ടെന്ന് സംഗകായ ഫൗണ്ടേഷന്‍ പറയുന്നു