അമ്പിളി നാളെ മുതൽ

0
225

ഗപ്പി എന്ന ചിത്രത്തിനു ശേഷം ജോൺ പോൾ ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ്  “അമ്പിളി”. സൈക്കിളിംഗിനും യാത്രയ്ക്കും ഏറേ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ അമ്പിളി എന്ന കേന്ദ്ര കഥാപാത്രത്തെ സൗബിൻ ഷാഹിർ അവതരിപ്പിക്കുന്നു. പുതുമുഖം തൻവി റാം  നായികയാവുന്ന ഈ ചിത്രത്തിൽ പ്രശസ്ത താരം  നസ്രിയ നസീമിന്റെ  സഹോദരൻ നവീൻ നസീം ശ്രദ്ധേയമായ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു.
ജാഫർ ഇടുക്കി, വെട്ടുക്കിളി പ്രകാശ്, സൂരജ്, മുഹമ്മദ്, പ്രേമൻ ഇരിങ്ങാലക്കുട, നീനാക്കുറുപ്പ്, ശ്രീലത നമ്പൂതിരി,റാബിയാ ബീഗം തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഇ ഫോർ എന്റർടെയ്ൻമെന്റ്, എ വി എ പ്രൊഡ്കഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ നിർമ്മിക്കുന്ന അമ്പിളിയുടെ ഛായാഗ്രഹണം ശരൺ വേലായുധൻ നിർവ്വഹിച്ചിരിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഗപ്പി ഫെയിം വിഷ്ണു വിജയ് സംഗീതം പകരുന്നു. ശങ്കർ മഹാദേവൻ, ബെന്നി ദയാൽ, ആന്റണി ദാസൻ, സൂരജ് സന്തോഷ്, മധുവന്തി എന്നിവരാണ് ഗായകർ. എഡിറ്റർ-കിരൺ ദാസൻ.
നാഷണൽ റോഡ് സൈക്കിളിംങ്  ചാമ്പ്യനായ ബോബിക്ക് നാട്ടിൽ ഉജ്ജ്വലമായ ഒരു സ്വീകരണം നൽകാൻ തീരുമാനിക്കുന്നു. നാട്ടിലെ ഏതു പരിപാടിക്കും മുന്നിൽ  നിൽക്കുന്ന അമ്പിളിയാണ് ഒരുക്കങ്ങളുടെ മേൽനോട്ടം. ആ ശ്രമത്തിനിടയിൽ ഉണ്ടാകുന്ന നർമ്മ മൂഹൂർത്തങ്ങളാണ് അമ്പിളി യിൽ ജോൺ പോൾ ജോർജ്ജ് ദൃശ്യവൽക്കരിക്കുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ-ബെന്നി കട്ടപ്പന, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-സൂരജ് ഫിലിപ്പ്, പ്രേംലാൽ കെ കെ, കല വിനീഷ് ബംഗ്ലാൻ, മേക്കപ്പ്-ആർ ജി വയനാടൻ, വസ്ത്രാലങ്കാരം-മഷർ ഹംസ, സ്റ്റിൽസ്-ആർ റോഷൻ, പരസ്യകല-അഭിലാഷ് ചാക്കോ, ശബ്ദലേഖനം-നിതിൻ ലൂക്കോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീജിത്ത് നായർ, സഹസംവിധാനം-ബിനു പപ്പു, ജിത്തു മാധവൻ, രഞ്ജിത്ത് ഗോപാലൻ, സന്ദീപ് മധുസൂദനൻ, ഫിനാൻസ് കൺട്രോളർ-ദിലീപ് എടപ്പറ്റ, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ഹാരീസ് റഹ്മാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ജംഷീർ പുറക്കാട്ടിരി.
കേരളം കൂടാതെ തമിഴ്നാട്, കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്,ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഒരു ട്രാവൽ മൂവി കൂടിയായ “അമ്പിളി “ ആഗസ്റ്റ് ഒമ്പതിന് പ്രദർശനത്തിനെത്തുന്നു. ചിത്രത്തിലെ ഗാനങ്ങളും സൗബിന് ഷാഹിറിന്റെ ഡാന്സും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു.
വാർത്ത പ്രചരണം- എ എസ് ദിനേശ്

ambili theatre list

LEAVE A REPLY

Please enter your comment!
Please enter your name here