പലതും അടക്കിവെയ്ക്കുമ്പോൾ

0
261
athmaonline-aloysius-kannattiyil-wp

കവിത

അലോഷ്യസ് കന്നിട്ടയിൽ

ഏറെയും കഠിനമായവ,
ലളിതമായൊരിറക്കത്തിൽ
ചരിഞ്ഞിറങ്ങുന്നു.
നൊടിയിടയിൽ,
തിടുക്കത്തോടെ
അകലേയ്ക്ക് പറന്നകലുവാൻ
വെമ്പൽ കൊള്ളുന്നോരു പക്ഷി മനസ്സ്.
കൂടണഞ്ഞുപോയ
ചിറകിൻക്കാറ്റിൽ
നിശബ്ദം പ്രാർത്ഥിക്കുന്നു.
ശബ്ദസമുദ്രത്തിന്റെ ലോകം.

മൂളിപ്പാട്ടിന്റെ
സൗമ്യ സാന്ദ്രതയിൽ
ലയിച്ചുറങ്ങുന്നു.

ഗ്രന്ഥ ചുരുളിൽ
ഒറ്റവരിയുടെ ആഴക്കടൽ.
നിനക്കുമെനിക്കുമറിയാവുന്ന
ആത്മാവിൻ്റെ പേരിടാത്ത
ഒറ്റ പ്രാണനിൽ കൊത്തിയ കാവ്യം
ജന്മങ്ങളുടെ പണിതീരാത്ത
വംശരേഖയിൽ
ഒറ്റ ജീവതം
കൊണ്ടെങ്ങനെ ജീവിച്ചു
തീർക്കുവാൻ കഴിയും?

എല്ലാമൊരു തുടർച്ചകളാണ്,
അങ്ങനെയും പറഞ്ഞാശ്വസിക്കാം
ആരും കാണാത്ത
ജീവന്റെ അക്ഷരതാളുകളിൽ
രമിച്ചും, സംവേദിച്ചും
നിശബ്ദമാക്കപ്പെട്ടും
അവസാനം
സ്വയരക്ഷാർത്ഥം
പലതും മറന്ന്
യാത്രക്കിറങ്ങുന്നു.

പലതും അടുക്കി വെച്ച്.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here