25000 രൂപയ്ക്ക് ‘പോരാട്ടം’ എന്ന സിനിമ ഒരുക്കി ഫിലിം ഇന്റസ്ട്രിയെപ്പോലും അത്ഭുതപ്പെടുത്തിയ ബിലാഹരിയുടെ പുതിയ ചിത്രമാണ് ‘അള്ള് രാമേന്ദ്രന്’. കുഞ്ചാക്കോ ബോബന് നായകനാവുന്ന ചിത്രത്തില്‍ പ്രേമം ഫെയിം കൃഷ്ണ ശങ്കറും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.
‘അരികില്‍ ഒരാള്‍, ഹാപ്പി ജേര്‍ണി, ചന്ദ്രേട്ടന് എവിടെയാ, കലി’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ആഷിഖ് ഉസ്മാനാണ് അള്ള് രാമേന്ദ്രന് നിര്‍മ്മിക്കുന്നത്. ‘ വര്‍ണ്യത്തില്‍ ആശങ്ക’ എന്ന ചിത്രത്തിന് ശേഷം ആഷിഖ് ഉസ്മാനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് ഈ സിനിമയ്ക്ക്. അനുരാഗ കരിക്കിന് വെള്ളം ഫെയിം ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍, ഗിരീഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്റേതാണ് സംഗീതം.
ബിലാഹരിയുടെ ആദ്യ ചിത്രമായ പോരാട്ടം റിലീസിനൊരുങ്ങുകയാണ്. ആഷിഖ് ഉസ്മാനും കുഞ്ചാക്കോ ബോബനും ഫെയ്സ് ബുക്ക് പേജിലൂടെയാണ് സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചത്.