അലി ബിയോണ്ട് ദ റിംഗ് ; രംഗാവതരണത്തിനു സജ്ജമായി

0
495

പ്രശസ്ത ബോക്സിങ്ങ് താരം അലിയുടെ ജീവിത സംഘർഷങ്ങളേയും പോരാട്ടങ്ങളെയും സ്വപ്നങ്ങളെയും ആധാരമാക്കി മദൻ ബാബു രചിച്ച് ജോയി പി.പി. സാക്ഷാൽക്കരിക്കുന്ന അലി ബിയോണ്ട് ദ റിംങ് എന്ന മ്യൂസിക്കൽ ഡ്രാമ രംഗാവതരണത്തിനു സജ്ജമായി.

ഈ മാസം 27 ന് വൈകുന്നേരം 7 നാണ് ആദ്യാവതരണം. തുടർന്നുള്ള രണ്ടു ദിവസങ്ങളിലും നാടകം അവതരിപ്പിക്കും. ഇടപ്പള്ളി പത്തടിപ്പാലത്തെ മാധവൻ നായർ ഫൗണ്ടേഷന്റെ ചരിത്ര മ്യൂസിയം കോംപൗണ്ടിലെ ആംഫി തീയേറ്ററിലാണ് നാടകം അവതരിപ്പിക്കുന്നത്. ആറുമാസത്തെ പരിശീലനത്തിനൊടുവിലാണ് നാടകം അവതരണ സജ്ജമായത്.

പ്രശസ്ത സംഗീതകാരൻ ബിജിബാലാണ് നാടകത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ജോഷി പടമാടന്റെ നേതൃത്വത്തിലുള്ള ജോഷ്വാ ട്രീ ബാന്റ് ലൈവായി നാടകത്തിലെത്തുന്നു.

അലിയുടെ റിങ്ങിലെ ബോക്സിങ്ങ് പോരാട്ടങ്ങളും അരങ്ങിലെത്തും. ലോകമെങ്ങുമുള്ള പോരാട്ട സംഗീതങ്ങളും സൂഫീസംഗീതവും നാടകത്തിന്റെ പശ്ചാത്തലമാകും. മലയാള നാടക ചരിത്രത്തിലെ സമാനതകളില്ലാത്ത ഈ നാടകം കാണാൻ ഇനിയും പാസ് എടുത്തിട്ടില്ലാത്തവർക്ക് MNF മ്യൂസിയത്തിനു സമീപത്തെ കൗണ്ടറിൽ നിന്ന് നാടകാവതരണത്തിനു മുൻപ് പാസുകൾ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here