കാലടി: ഡോ. ആന്റണി കല-സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ പ്രഥമ അക്ഷരശ്രീ ചെറുകഥാ പുരസ്‌കാരം കഥകൃത്ത് വി ദിലീപിന്. ‘ചാത്തുനമ്പ്യാര്‍’ എന്ന കഥാസമാഹാരത്തിനാണ് അവാര്‍ഡ്. 15,551 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം 17ന് തിരുവനന്തപുരം കരുംകുളം പുതിയതുറ പഠനകേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ആന്റണി രാജു നല്‍കും. തൃശൂര്‍ പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജേര്‍ണലിസം അധ്യാപകനാണ് വി ദിലീപ്. കാലടി യോര്‍ദനാപുരം സ്വദേശിയാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല