യുവ സംഗീത പ്രതിഭകൾക്കായി ആകാശവാണി സംഗീത മത്സരം

0
156

യുവ സംഗീത പ്രതിഭകൾക്കായി ആകാശവാണി സംഗീത മത്സരം സംഘടിപ്പിക്കുന്നു. 2019 ജൂൺ 30 നു 16 മുതൽ 24 വരെ വയസ്സ് പൂർത്തിയായ യുവതീ-യുവാക്കൾക്കായാണ് മത്സരം.  ഹിന്ദുസ്ഥാനി, കർണാടിക്, വോക്കൽ, ഇൻസ്ട്രുമെന്റൽ, ലളിത സംഗീതം, ഡിവോഷണൽ, തുകൽ വാദ്യം, പാശ്ചാത്യ സംഗീതം തുടങ്ങിയ വിഭാഗങ്ങളിൽ ആണ് മത്സരം നടക്കുക. താല്പര്യമുള്ള മത്സരാർത്ഥികൾ അടുത്തുള്ള ഓൾ ഇന്ത്യ റേഡിയോ കേന്ദ്രത്തിൽ അപേക്ഷിക്കണം. അപേക്ഷ ഫോമുകൾ ഓൾ ഇന്ത്യ റേഡിയോ കേന്ദ്രത്തിൽ നിന്നും തന്നെ ലഭിക്കും. കൂടാതെ എൻട്രി ഫീസ് 500 രൂപ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി സ്റ്റേഷൻ ഡയറക്ടർ ഓൾ ഇന്ത്യ റേഡിയോ എന്ന പേരിൽ അടക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2019 ജൂൺ 7. കൂടുതൽ വിവരങ്ങൾക്ക് ഓൾ ഇന്ത്യ റേഡിയോ വെബ്സൈറ്റ് സന്ദർശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here