കേരള സംഗീത നാടക അക്കാദമി കലാപരിശീലന സ്റ്റൈപ്പൻറിന് അപേക്ഷ ക്ഷണിക്കുന്നു.

0
570

കേരള സംഗീത നാടക അക്കാദമി നിർദ്ധനരായ കുട്ടികളുടെ കലാഭ്യസനത്തിന് നൽകിവരുന്ന സ്റ്റൈപ്പൻറിന് അപേക്ഷ ക്ഷണിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കേരള നൃത്തം, ശാസ്ത്രീയ സംഗീതം (വായ്പാട്ട്, വീണ, വയലിൻ, മൃദംഗം) എന്നീ കലാവിഭാഗങ്ങൾ പരിശീലിക്കുന്നതിനാണ് സ്റ്റൈപ്പൻറ് അനുവദിക്കുന്നത്. 10 നും 17 നും മദ്ധ്യേ പ്രായമുള്ളവരും രക്ഷിതാവിൻറെ വാർഷികവരുമാനം 30,000 /- രൂപയിൽ താഴെയുമായ അപേക്ഷകരിൽ നിന്നാണ് സ്റ്റൈപൻറ് നൽകുന്നതിനുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നത്. 2018 ഏപ്രിൽ മുതൽ ഒരു വർഷത്തേക്കാണ് സ്റ്റൈപ്പന്റ് നൽകുക.

അപേക്ഷാഫോറവും നിയമാവലിയും ലഭിക്കുന്നതിന് സ്വന്തം മേൽവിലാസമെഴുതി 5/- രൂപയുടെ സ്റ്റാന്പൊട്ടിച്ച കവർ സഹിതം ‘സെക്രട്ടറി, കേരള സംഗീതനാടക അക്കാദമി, തൃശ്ശൂർ 20’ എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയും വിദ്യാർത്ഥി-വിദ്യാർത്ഥിനിയുടെ ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെ കോപ്പി (സ്വയം സാക്ഷ്യപ്പെടുത്തിയത്) രക്ഷിതാവിൻറെ വാർഷികവരുമാനം തെളിയിക്കുന്ന ഒറിജിനല്‍ വരുമാന സർട്ടിഫിക്കറ്റും (അക്കാദമി അപേക്ഷ ക്ഷണിച്ച ശേഷം കൈപ്പറ്റിയത് ) 2017 നവംബർ പതിനഞ്ചാം തിയ്യതിക്കകം അക്കാദമിയിൽ ലഭിച്ചിരിക്കണം. വൈകിടക്കിട്ടുന്നതോ അപൂർണമോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 2017 -2018 വർഷത്തെ സ്റ്റൈപ്പൻറിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർ പുതുതായി അപേക്ഷിക്കേണ്ടതില്ല. അക്കാദമിയുടെ വെബ്സൈറ്റിലും അപേക്ഷാഫോറവും നിയമാവലിയും ലഭ്യമാണ്. വെബ് സൈറ്റ് www.keralasangeethanatakaakademi.com

LEAVE A REPLY

Please enter your comment!
Please enter your name here