എസ് കെ പൊറ്റക്കാട് സാഹിത്യ ശാഖയിൽ സഞ്ചാരത്തെ സർഗാത്മകമാക്കി മാറ്റിയ മഹാൻ-  മന്ത്രി എ കെ ബാലൻ

0
229

സഞ്ചാരസാഹിത്യം കേവലമൊരു  ഡയറി കുറിപ്പല്ല എന്ന് മലയാളിക്ക് മനസിലാക്കി കൊടുത്ത മഹാനാണ് എസ് കെ പൊറ്റക്കാടെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ. സാംസ്കാരിക വകുപ്പും നഗരസഭയും ചേർന്ന് നിർമ്മിച്ച എസ് കെ പൊറ്റക്കാട് സാംസ്കാരിക നിലയത്തിന്റെ മിനി എ സി കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാഹിത്യ ശാഖയിൽ സഞ്ചാരത്തെ സർഗാത്മകമായി എഴുതി ഫലിപ്പിക്കാൻ എസ് കെക്ക് കഴിഞ്ഞു. മലയാളിയെ വിസ്മയിപ്പിക്കുകയും സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും ചെയ്ത നിരവധി യാത്രാ വിവരണങ്ങളാണ് അദ്ദേഹത്തിൻറെതായി ഉള്ളത്. ഒരു തെരുവ് എത്ര എണ്ണമറ്റ കഥകളെയാണ് ഉൾക്കൊള്ളുന്നതെന്ന് നാം അറിഞ്ഞത് അദ്ദേഹത്തിന്റെ തെരുവിന്റെ കഥയിലൂടെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എം എൽ എ പുരുഷൻ കടലുണ്ടി മുഖ്യാതിഥിയായിരുന്നു.

25 ലക്ഷം രൂപ ചെലവിലാണ് എസ് കെ പൊറ്റക്കാട്  സാംസ്കാരിക നിലയത്തിന്റെ മിനി എസി കോൺഫറൻസ് ഹാൾ നിർമ്മിച്ചത്.
സാസ്‌കാരിക വകുപ്പിന്റെ 15 ലക്ഷം രൂപ ചെലവിൽ നിർമ്മിതി കേന്ദ്രയാണ് കോൺഫറൻസ് ഹാളിന്റെ ഇലക്ട്രിക്കൽ വർക്ക്, എ സി, ഫർണിച്ചർ, സ്റ്റേജ്, ലീക്ക് പ്രൂഫ്, ഇന്റീരിയൽ വർക്കുകൾ എന്നിവ ചെയ്തത്. സൗണ്ട് പ്രൂഫിംഗ് ചെയ്തത് കോർപ്പറേഷന്റെ 10 ലക്ഷം രൂപ ചെലവിലാണ്.

ഡെപ്യൂട്ടി മേയർ മീരാ ദർശക് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരാസൂത്രണ കമ്മിറ്റി ചെയർമാൻ എം സി അനിൽകുമാർ, മരാമത്ത് കമ്മിറ്റി ചെയർമാൻ ടി വി ലളിത പ്രഭ, ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ വി ബാബുരാജ്, വാർഡ് കൗൺസിലർ എം സെലീന, എസ് കെ പൊറ്റക്കാടിന്റെ പുത്രി സുമിത്ര ജയപ്രകാശ്, പുത്രൻ ജ്യോതീന്ദ്രൻ, എസ് കെ സാംസ്കാരിക കേന്ദ്രം പ്രസിഡൻറ് ടി വി രാമചന്ദ്രൻ, സെക്രട്ടറി പി എം വി പണിക്കർ, എന്നിവർ സംസാരിച്ചു. കോർപ്പറേഷൻ അസിസ്റ്റൻറ് എഞ്ചിനീയർ മനോഹരൻ, നിർമിതി കേന്ദ്ര അസിസ്റ്റന്റ് എഞ്ചിനീയർ സീന എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here