Homeചിത്രകലകരിങ്കല്ലിൽ കവിത പൂക്കും അഹല്യാക്കാലം

കരിങ്കല്ലിൽ കവിത പൂക്കും അഹല്യാക്കാലം

Published on

spot_imgspot_img

പറയിപെറ്റ പന്തിരുകുലം പോലെ തമിഴകം നെഞ്ചേറ്റുന്ന പന്ത്രണ്ട് ആഴ്വാർമാർക്ക് പാലക്കാട് കോഴിപ്പാറയിലെ അഹല്യ ഹെറിറ്റേജ് വില്ലേജിൽ  പുനർജൻമം. 12 രാപ്പകലുകൾ. 12 ശിൽപികൾ. 12 ആഴ്വാർമാർ ഇതാണ് ഹെറിറ്റേജ് വില്ലേജിലെ പ്രധാന ആകർഷണം.

ശിൽപ കലാപ്രേമികളെയും ശിൽപ ചിത്ര വിദ്യാർഥികളേയും  വൻതോതിൽ  ആകർഷിക്കുന്ന ഈ ക്യാമ്പിൽ വെങ്കിടേഷ്, കണ്ടകിഷോർ, റിങ്കു അഗസ്റ്റിൻ, സനുൽ കെ കെ, ഹോചിമിൻ, ശ്രീകുമാർ, ശരത് കുമാർ, ചിത്ര, അജീഷ്, അയ്യപ്പദാസ്, ശരത് ശശി, ജോസഫ് എം വർഗീസ് എന്നീ ശിൽപികൾ ചേർന്ന് ഭൂതത് ആൾവാർ, പൊങ്കായ് ആൾവാർ, പെരിങ്ങ ആൾവാർ, പേയാൽവാർ, മുദുരകവി ആൾവാർ, തൊണ്ടരാടിപ്പോടി ആൾവാർ,  ആഴ്വാർമാരിലെ ഏക നാരിയായ ആണ്ടാലിനേയും തിരുമങ്ങായ്, തിരുപ്പൻ ആൾവാർ, നമ്മാൾവാർ, കുലശേഖര ആൾവാറിനേയും കൊത്തിയെടുത്തു.

ഇന്ത്യയിൽ മറ്റെങ്ങും കാണാനാവാത്തവിധം 100 ഓളം കരിങ്കൽ ശിൽപങ്ങളാണ് ഈ തരത്തിൽ അഹല്യ ഹെറിറ്റേജ് വില്ലേജിൽ ഒരുങ്ങിയിട്ടുള്ളത്. രാജ്യമെമ്പാടുമുള്ള പ്രശസ്തരായ ശിൽപികളെ ക്ഷണിച്ചുവരുത്തി അഹല്യ ക്യാമ്പസിൽ സംഘടിപ്പിക്കുന്ന വിവിധ കാലങ്ങളിലെ  നിർമാണ ക്യാമ്പുകളിലൂടെയാണ് ഇത്രയും ശിൽപങ്ങൾ പൂർത്തീകരിച്ചത്.

പ്രസിദ്ധ കലാകാരൻ ദേവൻ മടങ്ങർളി മുഖ്യ  സംഘാടകനായി. അഹല്യ ഹെറിറ്റേജ് വില്ലേജ് ഡയറക്ടർ, ഡോക്ടർ ആർ.വി.കെ. വർമയുടെ നേതൃത്വത്തിലാണ്, ഭാരതമാകെ വന്നു ചേരാനിരിക്കുന്ന ഈ മഹത് സംരംഭം പുരോഗമിക്കുന്നത്. അടുത്ത അധ്യയന വർഷം ആരംഭിക്കുമ്പോഴേക്കും സ്കൂൾ – കോളേജ് വിദ്യാർഥികൾക്ക് സന്ദർശിക്കാവുന്ന തരത്തിൽ പുരാവസ്തു മ്യൂസിയം, പെയിൻറിംഗ് ശേഖരങ്ങൾ, കളിമൺ ശിൽപങ്ങൾ, കരിങ്കൽ ശിൽപങ്ങൾ എന്നിവയുടെ ബൃഹത് കാഴ്ചകളാണ് അഹല്യ ഹെറിറ്റേജ് വില്ലേജിൽ ഒരുങ്ങുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും വലുതുമായ സാംസ്കാരിക സമുച്ചയം ആണ് തനി പാലക്കാടൻ ഗ്രാമ്യ സൌകുമാര്യങ്ങൾ അതേപടി നിലനിർത്തി 100 ഓളം ഏക്കർ ഭൂമിയിൽ ഒരുങ്ങുന്നത്.

വലിയ അണിയറകളുള്ള കൂത്തമ്പലം, ആംഫി തീയേറ്റർ, 100 പേർക്ക് ക്യാമ്പ് ചെയ്യാവുന്ന ഹോസ്റ്റലുകൾ, ശിൽപികൾക്കു യഥേഷ്ടം വർക്ക് ചെയ്യാവുന്ന കൂറ്റൻ മഡ് ഹൌസുകൾ,വലിയ പെയിൻിംഗ് ഗ്യാലറികൾ, 2000 ൽ അധികം പേർക്കിരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയതോടൊപ്പമുള്ള തീയേറ്റർ, വരക്കുന്നവർക്കാവശ്യമായ വിശാലമായ സ്റ്റുഡിയോകൾ, നിലവാരമേറിയ ഗസ്റ്റ് ഹൌസുകൾ, എഴുത്തുകാർക്കും മറ്റും തമ്പടിക്കാവുന്ന താമസ സൗകര്യങ്ങൾ, 3 നിലകളുള്ള കെട്ടിടത്തിൽ പൂർണമായും ഒരുക്കിയ കളിമൺ ശിൽപ ഗ്യാലറി, ആയുർവേദ ചികിൽസാ സൗകര്യങ്ങൾ എന്നിവ ഇതിനകം തന്നെ തയ്യാറായിക്കഴിഞ്ഞു.

പ്രശസ്തരായ എഴുത്തുകാരും ശോഭന, മഞ്ജു വാര്യർ,ആശാ ശരത് തുടങ്ങിയ നർത്തകിമാരും കലാപ്രവർത്തകരും ഭരണ പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ നേതാക്കളും പലപരിപാടികളിലായി ഇവിടം നിരന്തരം സന്ദർശിച്ചു വരികയാണ്.

ഏപ്രില്‍ 8 മുതൽ 17 വരെ 10 ദിവസങ്ങളിലായി സംസ്ഥാനത്തെ ഏറ്റവും ബൃഹത്തായ കുട്ടികളുടെ സമ്മർക്യാമ്പ്  “കളിയാട്ടം”  ആണ് അഹല്യ ഹെറിറ്റേജ് വില്ലേജിലെ അടുത്ത വലിയ പരിപാടി.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...