മണ്ണിന്റെ സാംസ്കാരികതയുമായി ഭാരത് ഭവൻ 

0
502

ജൈവ കാർഷികതയും കലയും സമന്വയിപ്പിച്ച ഓർഗാനിക് തീയേറ്ററിന് ഭാരത് ഭവൻ ജൂലൈ 11ന് സമാരംഭം കുറിക്കുന്നു. ഇന്ത്യൻ സാംസ്‌കാരിക ചരിത്രത്തിലെ പ്രഥമ ചുവട് വെയ്പ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ ജനകീയ ദൗത്യത്തിന് ജൂലൈ 11 ബുധനാഴ്‌ച രാവിലെ 11 മണിക്ക് ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. എ.കെ ബാലനും, ബഹു. കൃഷിവകുപ്പ് മന്ത്രി ശ്രീ. വി.എസ് സുനിൽകുമാറും ചേർന്ന് ഉത്ഘാടനം നിർവ്വഹിക്കുന്നു. തിരുവനന്തപുരം വാമനപുരത്തെ കളമച്ചൽ പാടത്ത് പത്തേക്കർ സ്ഥലത്താണ് ഓർഗാനിക് തിയേറ്ററിന്റെ ആദ്യ മാതൃക നടപ്പാക്കുന്നത്.

കേരളത്തിന്റെ ജൈവ കാർഷിക സംസ്‌കൃതിയെ തിരിച്ചു പിടിക്കാനും ഗ്രാമീണ നാടക വേദിയിലൂടെ നവ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുവാനുള്ള സർഗ്ഗാത്മക സംരംഭമാണ് വിവ കൾചറൽ ഓർഗനൈസേഷന്റെ സംഘാടന സഹകരണത്തോടെ ഭാരത് ഭവൻ ആവിഷ്കരിക്കുന്നത്. പ്രകൃതിയുടെ സന്തുലികാവസ്ഥ നിലനിർത്താനും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുവാനുമുളള ഇടപെടലുകൾ അനിവാര്യമായിരിക്കുന്ന വർത്തമാന കാലത്ത് മണ്ണിൻെറയും മനസ്സിന്റെയും ഉർവ്വരത പുതുതലമുറയ്ക്ക് പകർന്നേകുന്നതിനുള്ള സാംസ്‌കാരിക സന്ദേശമാണ് ഓർഗാനിക് തിയേറ്റർ മുന്നോട്ട് വയ്ക്കുന്നത് കൃഷി ചെയ്യുകയും ഇതിനൊപ്പം പാടക്കരയിലെ നാടകപ്പന്തലിൽ ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന് നാടകത്തിന്റെ പരിശീലനക്കളരി ആരംഭിക്കുകയും ചെയ്യും. വിളവെടുപ്പ് ഉത്സവത്തോടനുബന്ധിച്ച് കൃഷിയിടത്തിനകത്ത് പരിതസ്ഥിതി നാടക വേദിയുടെ ശൈലിയിലാണ് കർഷകരെയും കലാപ്രതിഭകളെയും ഉൾപ്പെടുത്തിയാകും നാടകം അരങ്ങേറുക.

ഇടശ്ശേരിയുടെ “കൂട്ടുകൃഷി” നാടകത്തിന്റെ ആമുഖ വായനയോടെ ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. എ. കെ ബാലൻ കാർഷിക നാടക ശില്പശാല ഉത്‌ഘാടനം ചെയ്യും. ഇതിനൊപ്പം ജൈവ കാർഷികതയുടെ നടീൽ ഉത്സവം ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. വി. എസ് സുനിൽ കുമാർ നിർവഹിക്കും. ഫോക്‌ലോർ അക്കാദമി ചെയർമാൻ ശ്രീ. സി. ജെ കുട്ടപ്പൻ ഗ്രാമീണ വായ്ത്താരിയുടേയും ഗ്രാമീണ ഗാനങ്ങളുടെയും അകമ്പടിയോടെയാണ് നടീൽ ഉത്സവം നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here