aftersun

0
188
Global-Cinema-sequal-87

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Aftersun
Director: Charlotte Wells
Year: 2022
Language: English

സോഫിയെന്ന പതിനൊന്നുവയസുകാരിയും പിതാവായ കാലം പാറ്റേഴ്‌സണും ഒരു വേനലവധിക്കാലം ആഘോഷിക്കാനായി തുര്‍ക്കിയിലെത്തുകയാണ്. പ്രായത്തിലധികം പക്വതയുണ്ടെന്ന് തോന്നിപ്പിക്കുന്നതും വളരെയധികം നിരീക്ഷണാത്മകവുമായ സ്വഭാവത്തിനുടമയാണ് സോഫി. കാലം വളരെ സ്‌നേഹനിധിയായ, തികഞ്ഞ ഒരു പിതാവാണെങ്കിലും ആ പദവിക്ക് പുറത്ത് വിഷാദാത്മകവും പ്രശ്‌നഭരിതവുമായ ഒരു ജീവിതമാണ് അയാള്‍ നയിക്കുന്നതെന്ന് പ്രേക്ഷകന് മനസിലാക്കാനാവും. അവധി ദിനത്തിലെ സംഭവങ്ങളെയൊക്കെ തന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിക്കുന്നുണ്ട് സോഫി. ഇരുപത് വര്‍ഷത്തിനുശേഷം സോഫി തിരിഞ്ഞുനോക്കുന്ന ആ ഫൂട്ടേജുകളിലൂടെയാണ് സിനിമ കഥയിലേക്കുള്ള വഴികള്‍ തുറക്കുന്നത്. തന്നെക്കാള്‍ മുതിര്‍ന്ന കൗമാരക്കാരുടെ ജീവിതശൈലികളും മറ്റും സോഫി നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ സോഫിയുടെയും പിതാവിന്റെയും വ്യത്യസ്ത തലങ്ങളിലുള്ള കഴിച്ചുകൂട്ടലുകള്‍ അതോടൊപ്പം അവര്‍ തമ്മിലുള്ള ബന്ധവും അന്വേഷിച്ചുകൊണ്ട് സിനിമ മുന്നോട്ടുപോകുന്നു. സിനിമ പ്രധാനമായും സഞ്ചരിക്കുന്നത് രണ്ട് തലങ്ങളിലൂടെയാണ്. ഒന്ന് സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ കാലത്തിലേക്കുള്ള സോഫിയുടെ തിരിഞ്ഞുനോട്ടം. രണ്ടാമത്തേത് തന്റെ പിതാവിനെ മനസിലാക്കാന്‍ സോഫി നടത്തുന്ന ശ്രമത്തിന്റെ പൂര്‍ണത. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം സോഫിക്ക് കാലത്തെ മനസിലാക്കാന്‍ സാധിക്കുന്നു എന്ന സന്ദേശമാണ് സിനിമ നല്‍കുന്നത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here