ഭരണഭാഷാ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

0
174

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഭരണഭാഷാപുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗികഭാഷ മലയാളമാക്കുകയെന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കുന്നതിലുള്ള മികച്ച പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം. സംസ്ഥാനതല സേവനപുരസ്‌കാരം, ഗ്രന്ഥരചനാ പുരസ്‌കാരം എന്നിവയ്ക്ക് 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും രണ്ടാം സമ്മാനമായി 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും നല്‍കും. മികച്ച വകുപ്പിന് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും മികച്ച ജില്ലയ്ക്ക് 20,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് നല്‍കുക. ജില്ലാതലത്തില്‍ ഭാഷാസേവന പുരസ്‌കാരമായി 10,000 രൂപയുമുണ്ടാവും. 15വരെ അപേക്ഷിക്കാം. ഫോണ്‍: 047 2518792, 2518548, 2518563, 2518831
സൈറ്റ്: www.kerala.gov.in


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here