അദ്ധ്യാപക സാഹിത്യ അവാര്‍ഡിലേക്ക് കൃതികള്‍ ക്ഷണിച്ചു

0
152

തിരുവനന്തപുരം: സംസ്ഥാന മദ്യവര്‍ജ്ജന സമിതിയുടെ യുവജന പ്രസ്ഥാനം ആയ ഫ്രീഡം ഫിഫ്റ്റി യൂത്ത് കള്‍ച്ചറല്‍ ഫോറത്തിന്റെ സാഹിതി അദ്ധ്യാപക സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. സംസ്ഥാനത്തെ അദ്ധ്യാപകരില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ പ്രസിദ്ധീകരിച്ച കഥ, കവിത, നോവല്‍, ബാലസാഹിത്യ കൃതികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കൃതികള്‍ക്കുള്ള പുരസ്‌കാര വിതരണം സെപ്തംബര്‍ 5 വൈകുന്നേരം 3.30ന് തിരുവനന്തപുരത്ത് പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന അദ്ധ്യാപക ദിനാഘോഷ ചടങ്ങില്‍വെച്ച് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ വിതരണം ചെയ്യും. കൃതികളുടെ ഒരു കോപ്പി റസല്‍ സബര്‍മതി, ചെയര്‍മാന്‍ ഫ്രീഡം ഫിഫ്റ്റി ചെറുകായല്‍ക്കര, മുരുക്കുംപുഴ.പി.ഒ., തിരുവനന്തപുരം-695302 എന്ന വിലാസത്തില്‍ ആഗസ്റ്റ് 31നകം അയക്കുക. ഫോണ്‍:9539438681


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here