കവിത
അച്യുതൻ .വി.ആർ
ചിത്രീകരണം : സുബേഷ് പത്മനാഭൻ
കുറേ നേരമായി മുഷിപ്പന്‍ പിരിമുറുക്കവുമായി
ഇവിടെ ഈ അലങ്കരിച്ച
ഇരുമ്പുമറയുടെ മുകളില്‍ കാത്തിരിക്കുന്നു.
വലിയ താല്‍പ്പര്യമൊന്നുമുണ്ടായിട്ടല്ല.
കടലിന്‍റെ അരികുപറ്റി
എപ്പോഴും തങ്ങിനില്‍ക്കുന്ന ജീവിതം
കടൽച്ചൊരുക്കില്ലാത്തതായിരുന്നു.
അതെനിക്ക് ഇപ്പോൾ ബോധക്കേടുണ്ടാക്കുന്നുണ്ട്.
പക്ഷെ എനിക്കിവിടെ കാത്തുനിന്നേ പറ്റു
എന്‍റെ കുട്ടികള്‍
മുകളിലെ കൂട്ടില്‍ ഇരിക്കുന്നുണ്ട്.
വരണ്ട ഒരു ശബ്ദം
നിങ്ങളുടെ ആര്‍ത്തിപിടിച്ച
തീന്മേശയിലേക്ക് വരുന്നത് കേള്‍ക്കാനില്ല?
താഴേ അലങ്കരിച്ച ഇരുമ്പുമറയുടെ
മുകളിലേക്ക് പറന്നുവന്ന്
എന്‍റെ അടുത്ത് ഇരിക്കാന്‍
പറ്റാത്തവിധം ദുര്‍ബ്ബലമാണ്
അവയുടെ ചിറകുകള്‍.
ദൂരെനിന്ന്
എന്തോ പൊട്ടിത്തെറിക്കുന്ന
ശബ്ദം കേള്‍ക്കുമ്പോള്‍
യൂണിഫോമിട്ട് തോക്കുപിടിച്ച
ചില പേടിസ്വപ്നങ്ങള്‍
മടങ്ങിവരുന്നു.
വിദേശത്തിനിന്നും വന്ന
അതിവേഗത്തോണികള്‍
മത്സ്യം മുഴുവനും കൊള്ളയടിച്ചതിനാല്‍
ഇപ്പോഴും പട്ടിണികിടക്കുന്ന
ആ പാവം മുക്കുവര്‍ക്ക്
ഞാന്‍ ഒന്നു കുറുകി
മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്.
അവര്‍ വളരെ ഔദാര്യമുള്ളവരാണ്.
മടുത്ത്,
അവരുടെ നാടന്തോണിയിലേക്ക്
സ്വയം
ചുരുണ്ടുകൂടിയ വലകളില്‍
കുടുങ്ങിയതില്‍നിന്നും
ഒന്നോ രണ്ടോ മത്സ്യങ്ങള്‍
എനിക്ക് തരും.
അമ്മയെ തുറുങ്കിലടച്ചവര്‍,
അവരുടെ മകനേ കൊന്നവര്‍,
സൂര്യനേയും
മഴയേയും
കൊടുങ്കാറ്റിനേയും
ഇളങ്കാറ്റിനേയും
ആകാശത്തിനേയും
ഒക്കെ കൊള്ളയടിച്ചതിനാല്‍
വരണ്ടുപോയ മണ്ണ്,
അതികഠിനമായി
കുത്തേറ്റും പൊള്ളലേറ്റും
ജനുവരിമാസം കഴിച്ചുകൂട്ടി.
ഒന്നോര്‍ത്തോ :
ഞങ്ങള്‍ക്ക്
തലമുറകള്‍ നഷ്ടപ്പെട്ടിട്ടില്ല.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.