ലോക പ്രസിദ്ധരായ നിരവധി ചിത്രകാരന്മാരുടെ കാല്പാടുകൾ പതിഞ്ഞ കൊൽക്കത്തയിലെ മ്യൂസിയത്തിൽ കേരളത്തിലെ ഒരു ചിത്രകാരന്റെ ബുദ്ധചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. കോഴിക്കോട് നിന്നുള്ള കലാകാരൻ അഭിലാഷ് തിരുവോത്തിന്റെ ചിത്ര പ്രദര്‍ശനമാണ് കൊൽക്കത്തയിൽ നടക്കുന്നത്.
ജൂലൈ 13 മുതല്‍ 16 വരെ കൊല്‍ക്കത്തയില്‍ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. വാക്കിന്റെ മൂര്‍ച്ചയുള്ള വര്‍ണങ്ങളാല്‍ ചാലിച്ച അമ്പതോളം ബുദ്ധ ചിത്രങ്ങളുമായാണ് അഭിലാഷ് ചിത്ര പ്രദര്‍ശനത്തിനൊരുങ്ങുന്നത്.