വി സ്റ്റുഡിയോസിന്റെ ബാനറിൽ വി ജി സുബ്രഹ്മണ്യം നിർമ്മിച്ച് അമല പോളിനെ നായികയാക്കി രത്നകുമാർ സംവിധാനം ചെയ്യുന്ന “ആടൈ”യുടെ ടീസർ റീലിസ് ചെയ്തു. ചലച്ചിത്ര ലോകത്തെയും ആരാധകരെയും ഞെട്ടിക്കുന്ന അമല പോളിന്റെ കിടിലൻ വേഷമാണ് ടീസറിൽ. അമലയോടൊപ്പം വിവേക് പ്രസന്ന, ബിജിലി രമേശ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം പ്രദീപ് കുമാറും ക്യാമറ വിജയ് കാർത്തിക്കും കൈകാര്യം ചെയ്യുന്നു.
ആടൈ എന്ന അമല പോൾ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അമല ഇന്നേവരെ ചെയ്തിട്ടുള്ളതിൽവച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ആടൈയിലേത്. കരൺജോഹർ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ ചൂടുള്ള ചർച്ചയായി.