കേരളഗാനം: രചനകള്‍ ക്ഷണിക്കുന്നു

0
632

കേരളത്തിലെ സര്‍ക്കാര്‍ പരിപാടികളിലും പൊതുപരിപാടികളിലും ഉപയോഗിക്കുന്നതിന് ആവശ്യമായ മതേതരസ്വഭാവമുള്ള പ്രാര്‍ത്ഥനാഗാനം/ വന്ദനഗാനം തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

മെയ്‌ 26-ന് കേരള സാഹിത്യ അക്കാദമിയില്‍ സാംസ്കാരികവകുപ്പുമന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാംസ്കാരികനായകരുമായി നടത്തിയ ആശയവിനിമയ പരിപാടിയിലാണ് ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നത്. ഇത് സംബന്ധിച്ച തുടര്‍നടപടികള്‍ നിര്‍വ്വഹിക്കുന്നതിന് കേരള സാഹിത്യ അക്കാദമിയെയാണ് അധികാരപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കേരളത്തിലെ എഴുത്തുകാരുടെയും കവികളുടെയും ഗാനരചയിതാക്കളുടെയും സാംസ്കാരികപ്രവര്‍ത്തകരുടെയും രചനകളും നിര്‍ദ്ദേശങ്ങളും ഒരു ഉന്നതസമിതി പരിശോധിച്ച് അന്തിമതീരുമാനം സാംസ്കാരികവകുപ്പിന് സമര്‍പ്പിക്കുന്നതായിരിക്കും. നിലവിലുള്ള ഉചിതമായ ഗാനങ്ങളും നിര്‍ദ്ദേശിക്കാവുന്നതാണ്. രചനകളും നിര്‍ദ്ദേശങ്ങളും ജൂണ്‍ 30-നു മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍-20 എന്ന വിലാസത്തില്‍ ലഭിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here