എഴുത്തുകാരന്‍
തിരുവങ്ങൂര്‍, കോഴിക്കോട്.
ആനുകാലികങ്ങളില്‍ കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ എഴുതുന്ന യുവ എഴുത്തുകാരനാണ്
നവീന്‍ എസ്.
പഠനവും വ്യക്തിജീവിതവും
കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിലെ വെറ്റിലപ്പാറയാണ് സ്വദേശം. സുരേന്ദ്രനും സതി മീനാക്ഷിയും അച്ഛനമ്മമാർ. ഗാർഡിയൻസ് സ്കൂൾ എലത്തൂർ, ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ കാപ്പാട്, ഗവ: ഹയർ സെക്കണ്ടറി ഈസ്റ്റ്ഹിൽ എന്നിവടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. തൃശ്ശൂർ ഗവ: എഞ്ചിനീയറിങ് കോളേജിൽ ബിരുദ പഠനം. നിലവിൽ ബാംഗ്ലൂരിൽ ക്രെഡിറ്റ് അനലിസ്റ്റായി ജോലി ചെയ്യുന്നു.
ഗായത്രിയാണ് ജീവിത പങ്കാളി.
മകൻ: നൈതിക്.
പ്രധാന സൃഷ്ടികള്‍
- കഥാ സമാഹാരം – ‘ഗോ’സ് ഓൺ കൺട്രി (കൈരളി ബുക്സ് )
- കവിതാ സമാഹാരം – ഗുൽമോഹർ തണലിൽ (ചിത്രരശ്മി ബുക്സ്)
- മിനിക്കഥകൾ കവിതകൾ (ഡി.സി.ബുക്സ്),
- മലയാളം കഥകൾ (ചിത്രരശ്മി ബുക്സ്), പ്രണയമുദ്രകൾ (അക്ഷരമുദ്ര) എന്നീ രചനാ സമാഹാരങ്ങളുടെ ഭാഗമായിട്ടുണ്ട്.
പുരസ്കാരങ്ങൾ
- എസ്.ബി.ടി. റിക്രിയേഷൻ ക്ലബ്, ശാസ്ത്ര സാഹിത്യ വേദി ബാംഗ്ലൂർ, ബംഗലുരു ക്രിസ്ത്യൻ റൈറ്റേർസ് ഫോറം , ബംഗലുരു റൈറ്റേർസ് ഫോറം എന്നീ സംഘടനകളുടെ കഥാ പുരസ്കാരങ്ങൾ,
- നരേഷ്പാൽ ജന്മശതാബ്ദി സാഹിത്യ പുരസ്കാരം.
- മൊഴി ഹ്രസ്വ രചന പുരസ്കാരം
- വിരൽ മാസിക പുരസ്കാരം
[…] നാം പരിചയപ്പെടാൻ പോകുന്നത് നവീൻ. എസിന്റെ ”ഗുൽമോഹർ തണലിൽ” എന്ന കാവ്യ […]
[…] എസ് നവീന്‍ രചിച്ച ‘ഗോസ് ഓണ്‍ കണ്ട്രി’ […]