ആഴ്ച്ചപ്പതിപ്പ് ഓണ്‍ലൈന്‍ മാഗസീനും ഓപ്ഷന്‍സ് ഇന്‍ഫോടൈന്മെന്റ് കൊച്ചിയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് കൊച്ചിന്‍ ഇന്റര്‍ നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഞായറാഴ്ച്ച നടക്കും. എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയേറ്ററില്‍ രാവിലെ 9 മണി മുതല്‍ പ്രദര്‍ശനം ആരംഭിക്കും. പ്രാദേശിക വിഭാഗത്തില്‍ 76 എന്‍ട്രികളില്‍ നിന്നും 11 സിനിമകളും പ്രവാസി വിഭാഗത്തില്‍ 14 എന്‍ട്രികളില്‍ നിന്നും 6 സിനിമകളുമാണ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടിയത്. പ്രശസ്ത സംവിധായകരായ വിധികര്‍ത്താക്കളാണ് ഷോര്‍ട്ട് ഫിലിമുകള്‍ തിരഞ്ഞെടുത്തത്. വൈകിട്ട് 5 മണിയോടെ ഇരുവിഭാഗങ്ങളിലെ വിജയികളെയും പ്രഖ്യാപിക്കും. രണ്ട് വേദികളിലായി നടക്കുന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനങ്ങള്‍ക്കൊപ്പം സൈകതം ബുക്സിന്റെ പുസ്തകോത്സവവും ഉണ്ടായിരിക്കും.